ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ആചാര – അനുഷ്ഠാന – താന്ത്രിക നിറവിൽ നടന്നു് പോരുന്ന നവീകരണ കലശത്തിൻ്റെ പത്താം ദിനത്തിൽ ക്ഷേത്ര പ്രതിഷ്ഠാദിനം കൂടിയായതിനാൽ ആത്മീയാംശം നിറഞ്ഞു് നിൽക്കുന്ന വിശേഷാൽ പ്രധാന ശ്രേഷ്ഠ ചടങ്ങളാൽ നിറ സമൃദ്ധമായി.
പ്രതിഷ്ഠാദിനത്തിലെ എല്ലാ പൂജാദികർമ്മങ്ങളും വിശേഷപ്പെട്ടതും, അതിപ്രധാനപ്പെട്ടവയുമാണ്. ഒരു പുരുഷായസിൽ തന്നെ കാണാൻ സാധ്യമാക്കുന്ന പുണ്യം നൽക്കുന്ന ആദ്യവസാന താന്ത്രിക ചടങ്ങുകളാണ് എന്നതും ഏറെ ഭക്തി സാന്ദ്രവുമാണ്. ബിംബ ചൈതന്യവാഹകമായ മഹനീയ പ്രസാദ ശുദ്ധി, പ്രസാദ പ്രതിഷ്ഠ, അധിവാസ പൂജ, പരിഹോമകലശാഭിഷേകം, സകല വാദ്യഘോഷത്തോടെ ജീവകലശം എഴുന്നെള്ളിപ്പ്, ഭഗവാൻ്റെ പുനപ്രതിഷ്o അഷ്ടബന്ധ ക്രിയ, കുംഭേശകലശാഭിഷേകം നിദ്ര കലശാഭിഷേകം, പ്രതിഷ്ഠാ ബലി, തുടങ്ങി വിശിഷ്ഠഅനുബന്ധ ചടങ്ങുകളാൽ ധന്യ സമർപ്പിതവുമാണ്.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട്, ചേന്നാസ്കൃഷ്ണൻ നമ്പൂതിരിപ്പാട്, കല്ലൂർ കൃഷ്ണജിത്ത് തിരുമേനി എന്നീ തന്ത്രി വര്യന്മാരോടൊപ്പം ക്ഷേത്രം വെങ്കിടേശ്വരമേൽശാന്തികൃഷ്ണകുമാർ നമ്പൂതിരിതുടങ്ങീ പത്തോളം തിരുമേനിമാരും പരികർമ്മികളായി പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ക്ഷേത്രവുമായി ബന്ധപ്പെട്ടവരെല്ലാം തലേ ദിനത്തിൽ ഒരിക്കൽ അനുഷ്ഠിച്ചാണ് ചടങ്ങിൽ സംബന്ധിച്ചത്. ഏപ്രിൽ 18 ന് ആരംഭിച്ച നവീകരണ കലശത്തിൻ്റെ പത്താം ദിനത്തിലാണു് മഹനീയ പ്രതിഷ്ഠാദിന ചടങ്ങുകൾ നടത്തപ്പെടുന്നത്. ഏപ്രിൽ 30ന് ബ്രഹ്മോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടക്കും