ഗുരുവായൂർ: ഗുരുവായൂർ ബ്രാഹ്മണ സമൂഹം കിഴക്കെമഠം ധർമ്മശാസ്താ സന്നിധിയലെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നടന്നുവന്ന നാരായണീയ സംപൂർണ്ണ പാരായണവും ചെന്നൈ ദമൽ രാമകൃഷ്ണൻ അവർകളുടെ നാരായണീയം ഉപന്യാസവും സമാപിച്ചു.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമാപനസമ്മേളനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി ആശംസകൾ നേർന്നു.സമൂഹം പ്രസിഡണ്ട് ജി കെ പ്രകാശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഉപന്യാസ ആചാര്യൻ ദമൽരാമകൃഷ്ണന് ഗുരുവായൂരപ്പന്റെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പൊന്നാട അണിയിച്ച് “നാരായണീയപ്രവചനതിലകം” ബഹുമതി നൽകി ആദരിച്ചു.
വൈകീട്ട് ക്ഷേത്ര സന്നിധിയിൽ നിന്നും നാദസ്വരത്തിന്റെ അകമ്പടിയോടെ ബ്രാഹ്മണ സമൂഹാംഗങ്ങളുടെ പരമ്പരാഗത സംപ്രദായത്തിൽധ്യാനവാസം രുഗ്മിണീസ്വയം വരഘോഷയാത്രയും നടന്നു.സമ്മേളനം ഗുരുവായൂർ ജി പി ഹരികൃഷ്ണന്റെ അഷ്ടപദിയോടെ ആരംഭിച്ച സൽസംഗം സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ജി വി രാമനാഥൻ സ്വാഗതവും, സെക്രട്ടറി ടി.കെ ശിവരാമകൃഷ്ണൻ കൃതജ്ഞതയും പറഞ്ഞു.
രുഗ്മണീസ്വയംവരം,കുചേലോപാഖ്യാനം അഗ്രേപശ്യാമി എന്നിവയോടെ കഴിഞ്ഞ 7 ദിവസമായി നടന്നു വന്ന ദമൽ രാമകൃഷ്ണൻ അവർകളുടെ ഉപന്യാസവും സമാപിച്ചു.