ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നടന്നു് വരുന്ന നവീകരണകലശത്തിന് വേണ്ട അന്നദാന വിഭവ സമാഹരണത്തിന് ഭക്ത്യാ ധരപൂർവം “കലവറ നിറക്കൽ” ചടങ്ങു് നടന്നു.
ക്ഷേത്ര ഭഗവൽ ഭഗവതി സവിധത്തിൽ പ്രത്യേകം അലങ്കരിച്ച് വെച്ച വലിയ കുട്ടക പാത്രത്തിൽ ഗോവിന്ദനാമ പ്രാർത്ഥനയിൽ ക്രമമായി വന്നെത്തിയവർ വിഭവ സമർപ്പണം നടത്തി മുതിർന്ന ഭക്തൻ രാമകൃഷ്ണൻ മുളക്കൽ കൊണ്ടുവന്ന മത്തൻ, വെള്ളരി എന്നിവ ആദ്യ സമർപ്പണം നടത്തി നിറക്കലിന് ആരംഭം കുറിച്ചു. ക്ഷേത്രസമിതി ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, ശിവൻകണിച്ചാടത്ത്, ജോതിദാസ് ഗുരുവായൂർ, ഹരി കൂടത്തിങ്കൽ, ബിന്ദു നാരായണൻ മാനേജർ പി രാഘവൻ നായർ എന്നിവർ ചടങ്ങിനു് നേതൃത്വം നൽകി.
നവീകരണകലശ ഉത്സവാ ആഘോഷത്തിൻ്റെ ഭാഗമായി ഏപ്രിൽ 25 രാത്രി മുതൽ മെയ് 5 കൂടിയുള്ള ദിനങ്ങളിൽ ഉച്ചയ്ക്കും, രാത്രിയിലും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. നവീകരണ കലശത്തോടനുബന്ധിച്ച് പ്രായശ്ചിത്ത ഹോമം അഞ്ച് ഹോമകുണ്ഡങ്ങളിലായി വിഹരിച്ച് കൊണ്ടു് പ്രധാനപ്പെട്ട വിശേഷാൽ പ്രായശ്ചിത്ത ഹവനവുമായി ഹോമകലശാഭിഷേക ഉച്ചപൂജയും, ഗണപതി ഹോമവും തന്ത്രി ശ്രേഷ്ഠ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽനടന്നു.