the digital signature of the temple city

പൈതൃകം ഗുരുവായൂരിന്റ പൈതൃക ദിന പുരസ്കാരം അമ്പലപ്പുഴ വിജയകുമാറിന്.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ലോക പൈതൃക ദിനാചരണത്തിന്റെ ഭാഗമായി പൈതൃകം ഗുരുവായൂർ എല്ലാവർഷവും നൽകിവരുന്ന “പൈതൃക ദിന പുരസ്കാര”ത്തിന് ഈ വർഷം അർഹനായത് സോപാന സംഗീതജ്ഞൻ ശ്രീ അമ്പലപ്പുഴ വിജയകുമാറാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അടിയന്തിരക്കാരനും ലോകപ്രശസ്ത അഷ്ടപദി വാദകനുമായ ശ്രീ വിജയകുമാറിന് ഏപ്രിൽ 16 ഞായറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ രുക്മണി റീജൻസിയിൽ വച്ച് നടക്കുന്ന പൈതൃകം ഗുരുവായൂരിന്‍റെ പ്രതിമാസ കുടുംബസംഗമത്തിൽ വെച്ച് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, പൊന്നാടയും,പതിനായിരത്തിഒന്ന് രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സമർപ്പിക്കും.

ക്ഷേത്രപൂജാവിധികളുടെ വിശദാംശങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അമ്പലപ്പുഴ വിജയകുമാർ പ്രഭാഷണം നടത്തും. തന്ത്രി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ആരംഭിക്കുന്ന ചടങ്ങിൽ,നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയും തൃശൂർ പാറമേക്കാവ് ശ്രീഭഗവതി ക്ഷേത്രം മേൽശാന്തിയുമായ ബ്രഹ്മശ്രീ.കരകന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും. ജീവകാരുണ്യ നിധിയുടെ നേതൃത്വത്തിൽ അർഹരായവർക്ക് സാമ്പത്തിക സഹായധനം വിതരണം ചെയ്യും. പൈതൃകം കലാക്ഷേത്ര അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts