- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ15ന് പുലർച്ചെ 2.45 മുതൽ ഒരു മണിക്കൂർ തുടരും. തുടർന്ന് 3.45-ന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളിലേക്ക് കടക്കും.
ശ്രീലകത്ത് ഗുരുവായുരപ്പവിഗ്രഹത്തിന്റെ വലതു ഭാഗത്ത് മുഖമണ്ഡപത്തിൽ സ്വർണ ശീവേലിത്തിടമ്പ് അലങ്കരിച്ച പൊൻപീഠത്തിൽ എഴുന്നള്ളിച്ചുവയ്ക്കും. മുന്നിൽ ഓട്ടുരുളിയിൽ കണിക്കോപ്പുകളും ഉണ്ടാകും. മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ആദ്യം ഗുരുവായുരപ്പന് കാണി കാണിച്ചശേഷം ഭക്തർക്ക് ദർശനത്തിന് ശ്രീലക വാതിൽ തുറക്കും. വിഷുനമസ്കാരം ക്ഷേത്രത്തിൽ വിശേഷതയാണ്. ഉച്ചപ്പൂജയ്ക്ക് നമസ്കാര സദ്യയുടെ വിഭവങ്ങൾ ഭഗവാന് നിവേദിക്കും. രാത്രി വിഷുവിളക്ക് തെളിയും.