ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന ബാലാലയ പ്രതിഷ്ഠ, പുനഃപ്രതിഷ്ഠ എന്നിവയുടെ ക്രമീകരണങ്ങൾക്കായി ദേശവാസികളുടേയും ഭക്തജനങ്ങളുടേയും യോഗം ചേർന്നു.
കൈലാസം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മമ്മിയൂർ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ആർ.ജയകുമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.കെ.ഗോവിന്ദദാസ്, പി. സുനിൽകുമാർ, ഭക്തജന പ്രതിനിധികളായ കോമത്ത് നാരായണ പണിക്കർ, കീഴേടം രാമൻ നമ്പൂതിരി, ആർ.പരമേശ്വരൻ, മുള്ളത്ത് വേണുഗോപാൽ, അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ, മണികണ്ഠൻ, ഒ.കെ.നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.
മെയ് ഏഴുമുതൽ ജൂൺ 28 വരെയാണ് ക്ഷേത്രത്തിൽ നവീകരണ കലശവും പുതപ്രതിഷ്ഠയും നടക്കുന്നത്. അപൂർവ്വമായി മാ തം നടക്കുന്ന ദ്രവ്യാവർത്തി കലശം ജൂലൈ ഒന്നിന് നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ശ്രീകോവിൽ ചെമ്പോല പൊതിയൽ ഉൾപ്പെടെ നവീകരണ കലശം നടത്തുന്നതിന് ഒൻപത് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്തജനങ്ങളുടേയും ദേശവാസികളുടേയും സഹകരണത്തോടെ നവീകരണ കലശം, പ്രതിഷ്ഠാ ചടങ്ങുകൾ നടത്തുന്നതിന് തീരുമാനിച്ചു.