ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയ്ക്കായി തിരുവല്ല ചെട്ടി മുക്കിൽ നിന്ന് കൊണ്ടു് വന്ന തേക്കുമരം നീണ്ടു നിന്ന കാലം തച്ച കരവിരുതിൽ കമനീയമായി സ്തംഭ രൂപത്തിലാക്കി എണ്ണ തോണിയിലാക്കി തൈലാധിവാസം നടത്തി.
തൈലാധിവാസത്തിന് ശുദ്ധമായ 750 ലിറ്റർ എള്ളെണ്ണയിൽ പ്രത്യേകം തയ്യാറാക്കിയ 65 ൽപരം പച്ചമരുന്നുകളും, ഔഷധ കൂട്ടുകളും പൊടിച്ച് ച്ചേർത്ത് ഔഷധശാലയിൽ പ്രത്യേകം വേണ്ട പാകത്തിൽ തയ്യാറാക്കിയ ഈ തൈലകൂട്ടിൽ ഒരു ഗർഭസ്ഥ കാലയളവ് തോണിയിൽ സൂക്ഷിച്ചാണു് പ്രതിഷ്ഠായ്ക്കായി ഉപയുക്തമാക്കുക. ക്ഷേത്രപരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്തംഭ തോണിക്ക് തൊട്ടു് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ കലശപൂജകളും അനുബന്ധ പൂജകളും യഥാവിധി പൂർത്തികരിച്ചു.
കല്ലൂർ കൃഷ്ണജിത്ത് തിരുമേനി സഹകാർമ്മികനായി. വാദ്യ വിദ്വാൻ കോട്ടപ്പടി സന്തോഷ് മാരാരുടെ വാദ്യ താളമേളവും അകമ്പടിയുണ്ടായി തുടർന്ന് ഗോവിന്ദാനാമ മുഖരിതത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഗുരുവായൂർ ദേവസ്വം അഡ്മിനേസ്ട്രേർ കെ പി വിനയൻ, ക്ഷേത്രസമിതി ഭാരവാഹികൾ, ആദ്ധ്യാത്മിക സാരഥികൾ, മറ്റു്ക്ഷേത്ര സാരഥികൾ, വിവിധ രംഗങ്ങളിലെ പ്രതിഭകൾ ഭക്തർ എന്നിവർ നിരനിരയായി തൈലാഭിഷേകം ഭക്ത പുരസ്സരം തോണിയിൽ ചിട്ടയോടെ സമർപ്പിച്ചു.
.ചടങ്ങിന് ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, ശിവൻകണിച്ചാടത്ത്, ജോതിദാസ് ഗുരുവായൂർ, ഹരി കൂടത്തിങ്കൽ, രാജു.പി.നായർ, പി.ഹരിനാരായണൻ, ബിന്ദു നാരായണൻ.പി.രാഘവൻ നായർ, എ.വിജയകുമാർ, രാജു കലാനിലയം, കെ.ഉണ്ണികൃഷ്ണൻ താഴ്ത്തേകാവ് ബാലൻകോമരം, എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
തചൻ സുരേഷ് കാളത്തോട്, മണി ആറന്മുള, തുടങ്ങിയവർക്ക് ദക്ഷിണ സമർപ്പണവും നേരത്തെ ആചാരവരണവും നടത്തിയിരുന്നു.