തൃച്ചരണങ്ങളിലൊന്നു മടക്കിയുമൊന്നഥ താഴ്ത്തിയുമിന്നു മുദാ
സ്വച്ഛമിരിക്കുകയാണൊരു പീഠമതിൻമുകളിൽ ചിരിതൂകി ഹരി
വേണു വലംകരതാരതിലുണ്ടതു മുട്ടിനുമേലെയമർത്തിയതാ
തുഷ്ടിയൊടങ്ങു ലസിച്ചിടുമുണ്ണിയെയിന്നു തൊഴാം ഗുരുവായുപുരേ
പീലികൾ മാലകൾ, ഗോപി, തിളങ്ങിന കർണ്ണസുമങ്ങൾ, കഴുത്തിലതാ
പൊന്മണിമാലകൾ,നല്‌വനമാലകൾ; കൈവള, തോൾവള കൈകളിലും.
കിങ്ങിണി, കോണകവും, പദതാരതിലൻപൊടു പൊൻതള ചാർത്തിയുമി-
ന്നുണ്ണി ലസിപ്പു , വണങ്ങിടുവിൻ ഹരിനാമമുറക്കെ ജപിച്ചിടുവിൻ
(വൃത്തം: മദിര)