the digital signature of the temple city

ഗുരുപുരിയിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1170).

ഗുരുപുരിയിൽ കളഭച്ചാർത്തിൽ

മുരളികയും താമരസുമവും

ഇരുകരമതിലേന്തി സമോദം

ചിരിമധുരം ചൊരിയുന്നുണ്ണി

മണിമകുടം തിരുമുടിമേലേ 

മണമിയലും സുമഹാരമതും

കനകസുമം കാതിലുമാഹാ

മിനുമിനെയിന്നഥ വിലസുന്നൂ

ഗളമതിലോ പൊന്മാലകളും 

കിലുകിലെ വള തൃക്കൈകളിലും

പലവിധമാ വനമാലകളി-

ന്നിളകിലസിക്കുന്നണിമാറിൽ

അരമണിയും കോണകവും ചേർ-

ന്നരയിലതാ തൂങ്ങുമലുക്കും

ചരണയുഗം മുത്തിരസിപ്പൂ

‘ഹരി’ മൊഴിയും പൊൻതളരണ്ടും .

ചരണയുഗം തെല്ലുപിണച്ചും

ചിരിമധുരം  ചൊടിയിലുതിർത്തും

തരമൊടു കുഴലൂതാനോർത്തും

മുരഹരനിന്നിവിടെ ലസിപ്പൂ

ജനനി മുദാ  ചാർത്തിയതാണി-

ന്നനവധി പുതുചമയമതാഹാ!

അണിയിച്ചിടുമളവിൽ കുതുകം

മണിവർണ്ണൻ നില്ക്കുകയാവാം

മുരഹരനുടെ നറുചിരിമധുരം

കരുണയെഴുംമിഴിയിലെ നോട്ടം

സ്മരണയിലായ് ചേർത്തതിഭക്ത്യാ

ഹരിചരണം തൊഴുതുഭജിക്കാം

ചിരമിനിയക്കൃപ നുകരാനാ-

യുരുവിടുവിൻ ഹരിയുടെ നാമം

ഹരി! ഹരി! ഹരി! മൊഴിയുക ഭക്ത്യാ

ഹരി! ഹരി! ഹരി! ജയ! ഹരികൃഷ്ണാ!


(വൃത്തം: മദമന്ഥര)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts