the digital signature of the temple city

ഉരുളവെണ്ണ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1164).

ഉരുളവെണ്ണ വലംകരതാരിലുംമുരളിയാ മറുകൈയിലുമേന്തി ഹാനറുമൃദുസ്മിതമോടൊരു ബാലനായ് മരുവിടുന്നു മുരാരി മരുത്പുരേമുടിയിലായ് മകുടം, മലർമാലകൾനിടിലഗോപി, ചെവിക്കു സുമങ്ങളുംകനകമാലകൾ മൂന്നു കഴുത്തിലായ്മിനുമിനുങ്ങനെ കാണ്മു മനോജ്ഞമായ്മണമുതിർത്തിടുമാ വനമാലയുംവയറൊടൊട്ടിയമർന്നൊരു കാഞ്ചിയുംവളകളും തള കോണകവും ധരി -ച്ചരുമയുണ്ണി ലസിപ്പു, വണങ്ങിടാംഉടലതിത്തിരിയൊന്നു വളച്ചതാഝടിതിയിന്നഥ തുള്ളിടുമെന്നപോൽകുസൃതിഭാവമൊടങ്ങു വിളങ്ങിടും-ഗുരുപുരേശനെയിന്നു വണങ്ങിടാംതെരുതെരെത്തിരുനാമമതോതുവാൻചരണതാരിണ കണ്ടുവണങ്ങുവാൻസ്മരണയിൽ തവ രൂപമുണർന്നിടാൻവരമെനിക്കരുളീടുക നീ ഹരേ!( വൃത്തം: ദ്രുതവിളംബിതം)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts