the digital signature of the temple city

ശ്രീരാമസ്വാമിയായ് | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1160).

ശ്രീരാമസ്വാമിയായ് വാതാലയേശൻ്റെ
ചാരുരൂപം കാണാം ശ്രീകോവിലിൽ
പൊൻകസവുള്ളൊരു ചെമ്പട്ടുടുത്തതാ
പങ്കജനേത്രൻ വിളങ്ങിടുന്നു
മൗലിയിലാഹാ കളഭത്തിനാലതാ
ചേലായ് ചമച്ചകീരിടമുണ്ടേ
മേലെത്തിരുമുടിമാലകൾ കാണുന്നു
ഫാലേ പൊൻഗോപി തിളങ്ങിടുന്നൂ
സ്വർണ്ണമാല്യങ്ങൾ വനമാല ചേലെഴും-
കർണ്ണസൂനങ്ങളുമുണ്ടു കാണ്മൂ
കങ്കണം ,തോൾ വള, പൊന്നരഞ്ഞാണവും
തങ്കത്തളകളുമുണ്ടു മെയ്യിൽ
വില്ലും ശരവുമത്തൃക്കൈകളിൽ കാണ്മൂ
മല്ലാക്ഷിയാം സീതയുണ്ടു ചാരെ
വെണ്പട്ടുടുത്തു, മുലക്കച്ചയും കെട്ടി
പൊൻഭൂഷയോടേ ലസിപ്പൂ ദേവി
തൃക്കൈയിൽ കാണ്മൂ വരണമാല്യം, ദേവി
രാമന്നു ചാർത്താനൊരുങ്ങിനില്പൂ
സീതാസ്വയംവരദൃശ്യം നുകർന്നിടാൻ
വാതാലയത്തിലങ്ങെത്തിടേണം.
ശാന്തസ്വരൂപനായ് , സീതാസമേതനായ്
മന്ദസ്മിതം തൂകിടുന്നു രാമൻ
രാഗാർദ്രസുസ്മിതം തൂകിനിന്നീടുന്ന
വൈദേഹിയേയുമിന്നങ്ങു കാണാം
രാമനാമം ജപിച്ചീടാമിന്നുച്ചത്തിൽ
ആമയമാറ്റാൻ കഥകൾ കേൾക്കാം
രാമാ ! ശ്രീരാഘവാ ! സീതാപതേ! രാമ!
രാമാ! തൊഴുന്നു വാതാലയേശാ!
(വൃത്തം: മഞ്ജരി)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts