the digital signature of the temple city

ഊഞ്ഞാലാടുന്നു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1158)

ഊഞ്ഞാലാടുന്നു മോദാൽ പവനപുരിയിലക്കണ്ണനാമുണ്ണി, യിന്നാ
കുഞ്ഞിക്കാലിൽത്തിളങ്ങും തളകളുമരയിൽ കിങ്ങിണിച്ചാർത്തുമുണ്ടേ
ഊഞ്ഞാൽ വള്ളിക്കുമേലേ കരയുഗമഴകായ് ചേർത്തു നന്നായ് പിടിച്ചി-
ന്നാടാനായുന്നു, പൊന്നിൻപടിയിലരുമയായ് ചേർന്നിരിക്കുന്നു കണ്ണൻ

പൊന്നോടത്തണ്ടു ചേലായരയിലരമണിച്ചാർത്തിലായങ്ങുടക്കീ-
ട്ടിന്നാ പൊന്നൂയലിന്മേ, ലരുണനിറമെഴും കോണകം ചാർത്തിയുണ്ണി
മന്ദസ്മേരം പൊഴിപ്പൂ, മനമിതു കുതുകം കണ്ടുമോഹിപ്പു, ചാരെ-
ച്ചെന്നാ പൊന്നൂയലാട്ടാൻ, മുരഹരചരണം
പുല്കിടാൻ , കാല്ക്കൽ വീഴാൻ

മൗലിക്കങ്ങുണ്ടു ചേലായ് നറുകളഭമയിൽപ്പീലി,മാല്യങ്ങളും, തൻ-
ഫാലേ പൊൻഗോപി, കാതിൽ കനകകുസുമവും സ്വർണ്ണമാല്യം കഴുത്തിൽ
ചേലേറും വന്യമാല്യം, വളക,ളരമണിച്ചാർത്തതിൽ പൊന്നലുക്കും
കാലേ കണ്ടിന്നു കൂപ്പാം പവനപുരപതേ! നാമഘോഷം മുഴക്കാം
(വൃത്തം: സ്രഗ്ദ്ധര)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts