ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേ ക്ഷേത്രത്തിൽ 2022 ഡിസംബർ മാസത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്നചാർത്ത് പ്രകാരം ബിംബമാറാതെ നവീകരണ പ്രായശ്ചിത്തങ്ങളോടു കൂടി കലശം നടത്തണം എന്ന് കണ്ടതിനാൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം നവീകരണ കലശം നടത്തുന്നതിന് ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ മുന്നോടിയായി 2023 മെയ് 7-ന് മഹാദേവനെ ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതും, മഹാദേവന്റെ ശ്രീ കോവിലിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ച് 2023 ജൂൺ മാസം 28ന് (1198 മിഥുനം 13) പുന:പ്രതിഷ്ഠ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ജൂലായ് 1ന് ദ്രവ്യാവർത്തി കലശം നടത്തുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി ട്രസ്റ്റി ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ എന്നിവർ അറിയിച്ചു.