the digital signature of the temple city

ദൃശ്യം ഐ കെയറിൻ്റെയും കരുണ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂരും ദൃശ്യം ഐ കെയർ ഹോസ്പിറ്റൽ ചാവക്കാടും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ കെ കെ ബക്കർ സ്വാഗതം പറഞ്ഞു.

2024 ജൂലൈ 14 ന് ഞായറാഴ്ച ഗുരുവായൂർ കരുണ ഹാളിൽ വച്ചു നടന്ന ക്യാമ്പ് ഡോ ഷാലോസ് നോവയുടെ നേതൃത്വത്തിൽ 8 പേർ അടങ്ങുന്ന മെഡിക്കൽ ടീം 85 ഓളം രോഗികളെ ക്യാമ്പിൽ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി. രാവിലെ 9 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് ഉച്ചക്ക് 2 മണി വരെ തുടർന്നു.

ഡോ ഷാലോസ് നോവാ, ശ്രുതി, രേഷ്മ , നജുമനീസ മുതലായവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ക്യാമ്പിൽ വിതരണം ചെയ്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts