ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പലവിധ ഗുരുതര പനികളുടെയും, കോളറ പോലുള്ള വ്യാധികളുടെയും ഇടയിലായിട്ടും, ഗുരുവായൂരിൽ ഡെങ്കിപനി കുതിച്ച് ഉയർന്നിട്ടും നിസ്സംഗത പുലർത്തി ആരോഗ്യ പരിരക്ഷാ രംഗത്ത് തീർത്തും നിഷ്ക്രിയരായി മുന്നോട്ട് പോകുന്ന ഗുരുവായൂർ നഗരസഭ അധികാരികളുടെ നടപടിയിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകയോഗം പ്രതിക്ഷേധിച്ചു.
പനികൾ ഉൾപ്പടെ ഏറെ ഗുരുതരമായ വ്യാധികളുണ്ടായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിനും. കാൽനട പോലും കഴിയാത്ത ദുസ്സഹമായ റോഡുകളുടെ ദുരവസ്ഥക്ക് എതിരായും ഉയർന്ന ജനരോഷം ഏറ്റെടുത്ത് കൊണ്ടു് പ്രക്ഷോഭ പരിപാടികൾ ആരംഭിയ്ക്കുവാനും പ്രവർത്തക യോഗം തീരുമാനിച്ചു.
അർബൻ ബാങ്ക് ഹാളിൽ മണ്ഡലം പ്രസിഡണ്ടു് ഒ കെ ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ ഉൽഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ഉപനേതാവ് കെ പി എ റഷീദ്. കൗൺസിലർമാരായ സി എസ് സൂരജ്, രേണുക ശങ്കർ, ബ്ലോക്ക് ഭാരവാഹികളായ പി ഐ. ലാസർ, ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, കർഷക കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടു് സ്റ്റീഫൻ ജോസ്, മണ്ഡലംമഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് പ്രിയാ രാജേന്ദ്രൻ, യൂത്ത് കോൺസ്സ് മണ്ഡലം പ്രസിഡണ്ടു് കെ കെ രജ്ജിത്ത്, യൂ ഡി എഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, ഏ കെ ഷൈമിൽ, ഒ പി ജോൺസൺ, അരവിന്ദൻ കോങ്ങാട്ടിൽ, സി അനിൽകുമാർ, പി എൻ പെരുമാൾ, സി ശിവശങ്കരൻ , പ്രേം. ജി മേനോൻ, ഫിറോസ് പുത്തൻപല്ലി, എം രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ലോകസഭ തെരെഞ്ഞെടുപ്പിൽ മികച്ച വിജയം വരിച്ച ബൂത്ത് കമ്മിറ്റികളെ യോഗത്തിൽ അഭിനന്ദിച്ചു.