ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടപ്പുരയുടെ വടക്ക് ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഭഗവതിക്കെട്ട് വഴി ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള ഭക്തരുടെ പ്രവേശനത്തിന് ജൂലൈ 11 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ മൂന്നു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 6 മണി വരെ നിയന്ത്രണം തുടരും.
ഈ ദിവസങ്ങളിൽ ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർ ഉൾപ്പെടെ ക്ഷേത്രം പടിഞ്ഞാറേ നടവഴി ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടതാണ്. ശ്രീകോവിൽ നെയ്യ് വിളക്ക് ശീട്ടാക്കുന്നതിനുള്ള പ്രത്യേക കൗണ്ടർ പ്രസ്തുത ദിവസങ്ങളിൽ ക്ഷേത്രം തെക്കു ഭാഗത്തെ വഴിപാട് കൗണ്ടറിന് സമീപം പ്രവർത്തിക്കുന്നതാണെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു