ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമായി. ഞായറാഴ്ച മുതൽ ആരംഭിച്ച കലാസന്ധ്യക്ക് തീർത്ഥകേന്ദ്രം അസി വികാരി റവ ഫാ ഡെറിൻ അരിമ്പൂർ ഉദ്ഘാടനം നിർവഹിച്ചു.
തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ പുരസ്‌കാരം വിതരണം നിർവഹിച്ചു. കൈക്കാരൻ സന്തോഷ് ടി ജെ,ജനറൽ കൺവീനർ ലോറൻസ് സി ഡി,സെക്രട്ടറി ബിജു മുട്ടത്ത്,എന്നിവർ. പ്രസംഗിച്ചു. വിവിധ ദിവസങ്ങളിലായി കുടുംബ കൂട്ടായ്മകൾ, ഭക്ത സംഘടനകൾ, സ്കൂളുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും,ജൂലൈ 12ന് ഇടവകയിലെ മീഡിയ വിംഗായ പാലയൂർ മഹാശ്ലീഹയുടെ നേതൃത്വത്തിൽ ഇടവകയിലെ അംഗങ്ങളെ അണി നിരത്തികൊണ്ടുള്ള ”പുണ്യങ്ങൾ പൂക്കുന്ന തീരം” എന്ന നാടകവും അരങ്ങേറും. ഇടവകയിലെ ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ പങ്കെടുക്കുന്ന ഈ നാടകത്തിന്റെ സംവിധാനം പാലയൂർ മഹാശ്ലീഹ അംഗമായ ജെറിൻ ജോസ് പാലയൂരാണ് ചെയ്യുന്നത് .ജൂലൈ 13 ശനി മെഗാബാൻഡ് മേളവും, ജൂൺ 14 വൈകുന്നേരം 7 മണിക്ക് ജൂതൻ ബസാർ യൂത്തും, മാൽബ്രോസ് ക്ലബ്ബും സംയുക്തമായി ഒരുക്കുന്ന ന്യൂ സംഗീത് തിരൂരും കാൽവരി ജോസ് കിംഗ്സ് ചേർന്ന് അവതരിപ്പിക്കുന്ന ബാൻഡ് – ശിങ്കാരി ഫ്യൂഷനും ഉണ്ടായിരിക്കുമെന്ന് കൾചറൽ പ്രോഗ്രാം കൺവീനർ ജോയസി ആന്റണി അറിയിച്ചു. കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സാൻജോ സി ടി, ബീന ലിജോവിൻസി ഫ്രാൻസിസ് , മീഡിയ അംഗം ജോഫി ജോയ് എന്നിവർ കാലാസന്ധ്യ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.