the digital signature of the temple city

നഗരസഭ ശുചീകരണ തൊഴിലാളികൾക്ക്‌ സ്വച്ഛ് ചാമ്പ്യൻ ഉപഹാരം നൽകി

- Advertisement -[the_ad id="14637"]

ഗുരുവായൂർ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച  വെച്ച  ശുചീകരണ വിഭാഗം തൊഴിലാളികളായ  ശാന്ത വി, ശിവപ്രസാദ് എ വി എന്നിവർക്ക്  നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വച്ഛ് ചാമ്പ്യന്‍  ഉപഹാരം നൽകി ആദരിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എ എസ് മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർ പേഴ്സൺ  ഷൈലജ സുധൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റഫീഖ് സി, വി കെ കണ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ നിസാർ എ, നജ്മ എന്‍ എച്ച് , സുജിത് കുമാർ എ ബി, പ്രദീപ് കെ എസ്, ശുചീകരണ വിഭാഗം തൊഴിലാളികൾ  എന്നിവർ പങ്കെടുത്തു. 

സ്വച്ഛ് സര്‍വ്വേഷണ്‍ 2024 പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മാലിന്യ സംസ്ക്കരണ രംഗത്ത് മികച്ച  പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നവര്‍ക്കായി സ്വച്ഛ് ചാമ്പ്യന്‍ പുരസ്ക്കാരം ഏര്‍പ്പെടുത്തിയിട്ടുളളത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts