ഗുരുവായൂർ: പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോൻ നിർമ്മിച്ച് നൽകുന്ന ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ സ്ഥാപിച്ച മുഖമണ്ഡപവും നടപ്പന്തലിൻ്റെയും സമർപ്പണം ജൂലൈ ഏഴ് ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് നിർവഹിക്കും
തതവസരത്തിൽ ഞായറാഴ്ച രാവിലെ അഞ്ചിന് മുഖമണ്ഡപത്തിൻ്റെ മാതൃക വിഘ്നേശ് വിജയകുമാർ മേനോൻ ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കും പ്രശസ്ഥ ശിപി എളവള്ളി നന്ദൻ രൂപകൽപന ചെയ്ത മുഖമണ്ഡപ മാതൃക ശനിയാഴ്ച വൈകീട്ട് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വിഘ്നേശ് വിജയകുമാർ മേനോന് കൈമാറി.
രണ്ടര അടി ഉയരത്തിൽ ആഞ്ഞിലി മരത്തിൽ തീർത്ത മാതൃക നിർമ്മാണത്തിൽ നവീൻ, രഞ്ജിത്ത്, സന്തോഷ്, ആശാമോൻ, ഷോമി, വിവേക് എന്നിവർ സഹായികളായി.