ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉത്സവ എട്ടാം വിളക്ക് ദിനത്തിൽ രാത്രി ശ്രീഭൂതബലിയ്ക്ക് ഗുരുവായൂരപ്പനെ ക്ഷേത്ര ചുറ്റമ്പലത്തിൽ വടക്ക് എഴുന്നെള്ളിച്ച് വെച്ച ദിവ്യ വേളയിൽ ക്ഷേത്രം ഊരാളൻ കുടുംബമായ മല്ലിശ്ശേരി മന നമ്പൂതിരിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ നൽകി പോരുന്ന വീട്ട് ചോറ് (പാതാന പകർച്ച) പരമ്പരാഗതമായി ഏറ്റുവാങ്ങിയിരുന്നവരും, ഓണം, വിഷുദിന ആഘോഷവേളകളിൽ അരി, പച്ചക്കറി വിഭവങ്ങൾ കൈപറ്റി പോരുന്നവരുമായ അമ്പലവുമായി ഏറെ അടുപ്പമുണ്ടായിരുന്ന അമ്പതോളം നായർ കൂടുംബങ്ങളിലെ നൂറോളം പേർ ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വതിൽ കൂട്ടായ്മ തീർത്ത് ഒത്ത് ചേർന്നു.
ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ ചേർന്ന സദസ്സിൽ ഗുരുവായൂർ ക്ഷേത്രം മുൻ ഡെപ്യൂട്ടി അഡ്മിനേസ്ട്രറും, ക്ഷേത്ര വിജ്ഞാന നിഘണ്ടു എന്നറിയപ്പെടുകയും ചെയ്യുന്ന ആർ നാരായണൻ ഉൽഘാടന കർമ്മം നിർവഹിച്ചു.
കൂട്ടായ്മ പ്രസിഡണ്ട് കെ.ടി.ശിവരാമൻ നായർ അധ്യക്ഷനായി. കോഓഡിനേറ്റർ രവിചങ്കത്ത് വിഷയ പ്രധാന്യം പങ്ക് വെച്ചും സെക്രട്ടറി അനിൽ കല്ലാറ്റ് ആമുഖ പ്രസംഗവും നടത്തി.
ക്ഷേത്രവുമായി അടുപ്പം പുലർത്തിപോ ന്നിരുന്നഅമ്പതോളം കുടുംബങ്ങളിലെ പ്രതിനിധികൾ അവകാശം നില നിർത്തി വിഭവങ്ങൾ വാങ്ങിയിരുന്നതിൻ്റെ വിശേഷങ്ങൾ വേദിയിൽ പങ്ക് വെച്ചു.
ക്ഷേത്രവുമായിട്ടുള്ള ഇന്നലകളിലെ ബന്ധം നിലനിർത്തുവാനും, തുടരുവാനും നിരന്തരം ഇത്തരം കൂട്ടായ്മ ഒരുക്കുവാനും ദേവസ്വം ഭരണാധികാരികളുമായി സമ്പർക്കം പുലർത്തി പോരുവാനും യോഗം തീരുമാനിച്ചു.
ചിറ്റാട വാസുദേവൻ, മാടക്കാവിൽ ലക്ഷ്മിദേവി, വനജഅരവിന്ദൻ, മേലേടത്ത് പ്രമോദ് കൃഷ്ണ, ഇ.യു. രാജഗോപാൽ, വാരിയത്ത് രാജൂട്ടി, ഹരിദാസ്ചങ്കത്ത്, കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ, ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ, ജയറാം ആലക്കൽ, മുരളി മുള്ളത്ത്, കാവുങ്ങൽ ബാലകൃഷ്ണൻ നായർ, പെരുമ്പിള്ളിശ്ശേരി കോമളം നേശ്യാർ, മുരളി അകമ്പടി, മുരളി മണ്ണുങ്ങൽ ശ്രീകുമാർ പി നായർ, രാധശിവരാമൻ, കാർത്തിക കോമത്ത് എന്നിവർ സംസാരിച്ചു.