ഗുരുവായൂർ: വികസനങ്ങളെ രണ്ടും കൈയും നീട്ടി സ്വീകരിച്ച തിരുവെങ്കിടം പ്രദേശവാസികൾ ഇന്ന് തീർത്തും വഴിമുട്ടി അനുദിനം ബദലുകൾ വരെ ഇല്ലാതായി ഒറ്റപ്പെട്ട ദുരവസ്ഥ തിരിച്ചറിഞ്ഞു് തികച്ചും അനുയോജ്യമായി നടപ്പിലാക്കുവാനും, യാത്രാക്ലേശത്തിനു് ശരിയായ വഴിയുമായ തിരുവെങ്കിടം തൊട്ടു് വടക്കോട്ടുള്ളവരെ ഗുരുവായൂരുമായി ബന്ധിപ്പിക്കാവുന്ന തിരുവെങ്കിടം ക്ഷേത്രപരിസരത്ത് വിഭാവനം ചെയ്ത റെയിൽവെ അടിപ്പാത എല്ലാ വിധ തടസ്സങ്ങളും മാറ്റിയഥാർത്ഥ്യമാക്കണമെന്ന് സുകൃതം തിരുവെങ്കിടം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
സുകൃതം പ്രസിഡണ്ട് കെ രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജീവകാരുണ്യ രംഗത്ത് കാൽ നൂറ്റാണ്ടിൻ്റെ നിറവിലെത്തിയതിൻ്റെ ഭാഗമായി പ്രതിമാസം നൽകി വരുന്ന പെൻഷൻ തുക വർദ്ധിപ്പിക്കുവാനും, കൂടുതൽ പേർക്ക് സഹായം നൽക്കുവാനും , ഓണത്തെ വരവേറ്റ് കൊണ്ട് വിപുലമായി ജീവകാരുണ്യ കൂട്ടായ്മ നടത്തുവാനും യോഗം തീരുമാനിച്ചു.സെക്രട്ടറി മേഴ്സി ജോയ് വാർഷിക റിപ്പോർട്ട് അവതരണവും, ഖജാൻജി എം എസ് എൻ മേനോൻ ബജറ്റ് അവതരണവും നടത്തി. ബാലൻ വാറണാട്ട് ആമുഖ പ്രസംഗം നടത്തി. പി ഐ സൈമൺ മാസ്റ്റർ, വി ബാലചന്ദ്രൻ, എം പ്രഭാകരമാരാർ, കെ കെ മോഹൻദാസ്, ജോസൻറീന, എൻ വി ജോർജ്ജ് പോൾ എന്നിവർ പ്രസംഗിച്ചു.
സുകൃതം പുതിയ ഭാരവാഹികളായി സ്റ്റീഫൻ ജോസ് (പ്രസിഡണ്ടു്) എൻ കെ ലോറൻസ്, ജോർജ് പോൾ നീലങ്കാവിൽ (വൈസ് പ്രസിഡണ്ടുമാർ) മേഴ്സി ജോയ് (ജനറൽ സെക്രട്ടറി) പി കെ വേണുഗോപാൽ, ബാലമണി മേനോൻ ചങ്കത്ത് (ജോയിൻ്റ് സെക്രട്ടറിമാർ) എം എസ് എൻ മേനോൻ (ഖജാൻജി) ബാലൻ വാറണാട്ട് ( ചീഫ് കോഡിനേറ്റർ) നന്ദകുമാർ നീലാംബരി (ഓഡിറ്റർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡോ:നിക്ലോസ് വി ലാസർ, പി ഐ സൈമൺ മാസ്റ്റർ, വി ബാലചന്ദ്രൻ, എം പ്രഭാകരമാരാർ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.