ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ നാലു വർഷ ബിരുദ കോഴ്സുകളുടെ കോളേജ് തല ഉദ്ഘാടന സമ്മേളനം നടത്തി. കോളേജ് മാനേജരായ റവ സി ലിറ്റിൽ മേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ ഡോ സി ജെന്നി തെരേസ്, വാർഡ് കൗൺസിലർ പ്രൊഫ പി കെ ശാന്തകുമാരി, മമ്മിയൂർ ലിറ്റിൽ ഫ്ളവർ ഹയർ സെക്കണ്ടറി സ്കൂകൂൾ പ്രിൻസിപ്പാൾ റവ സി റോസ്‌ന ജേക്കബ്, പി റ്റി എ എക്സിക്യൂട്ടീവ് മെമ്പർ ഫൈസൽ തഹാനി എന്നിവർ ആശംസകളർപ്പിച്ചു. നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ തത്‌സമയ സംപ്രേഷണവും നടത്തി.
“നാലുവർഷ ബിരുദ പ്രോഗ്രാം-ഒരു ആമുഖം” എന്ന വിഷയത്തെക്കുറിച്ച് കമ്പ്യൂട്ടർ സയൻസ് വിഭാഗം അസി പ്രൊഫസർ ഡോ ഹിത പോൾസൺ സംസാരിച്ചു. വിദ്യാർത്ഥിനികളുടെ കലാപരിപാടികളും NSS, NCC വിഭാഗങ്ങൾ അവതരിപ്പിച്ച പ്രകടനങ്ങളും സമ്മേളനത്തിന് മാറ്റുകൂട്ടി. പ്രഗത്ഭരായ മുഖ്യപ്രഭാഷകരെ അണിനിരത്തിക്കൊണ്ട് രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ഓറിയൻ്റേഷൻ പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് സമ്മേളനം സമാപിച്ചത്.