the digital signature of the temple city

അശാസ്ത്രീയ നൃത്തപഠനം ആരോഗ്യം തകർക്കും – നർത്തകി മിത്രവിന്ദ ശ്രീദേവി

- Advertisement -[the_ad id="14637"]

തൃശൂർ: അശാസ്ത്രീയമായ നൃത്ത പഠനം ആരോഗ്യം തകർക്കുമെന്ന് പ്രശസ്ത നർത്തകി മിത്രവിന്ദ ശ്രീദേവി അഭിപ്രായപ്പെട്ടു. യൂട്യൂബ് നോക്കി നൃത്തം പഠിച്ച്, അതുമല്ലെങ്കിൽ ഏതെങ്കിലും ഗുരുക്കന്മാരുടെ അടുത്ത് ആറു മാസം പഠിച്ച് ടീച്ചർ ആയി പിന്നീട് കുട്ടികളെ ഏതാനും മാസം പഠിപ്പിച്ചു  വലിയ ദക്ഷിണ വാങ്ങി അരങ്ങേറ്റം നടത്തിപ്പിക്കുന്ന പ്രവണത കൂടി വരുന്ന കാലത്ത് മിത്രവിന്ദ ശ്രീദേവിയുടെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്.

മിത്രവിന്ദയുടെ കൊല്ലൂർ മൂകാംബിക ക്ഷേത്ര കവാടത്തിനു അടുത്ത വനദുർഗ്ഗ ക്ഷേത്ര സന്നിധിയിൽ മഴയത്ത് നടത്തിയ നൃത്താർച്ചന പ്രശസ്ത ഫോട്ടോഗ്രാഫർ ബനിഷ് പാമ്പൂർ പകർത്തി റീൽ ആക്കിയത് ശ്രദ്ധേയമായപ്പോഴാണ് ജനശ്രദ്ധ ആകർഷിച്ചത്.

കൂച്ചിപ്പുടിയിൽ പ്രാവീണ്യം നേടിയ നർത്തകി. ഭരതനാട്യം, മോഹിനിയാട്ടം എന്നീ കലകളിലും പ്രാഗല്ഭ്യം നേടിയിട്ടുണ്ട്. രണ്ടര വയസ്സ് മുതൽ നൃത്തപഠനം. എൺപതുകളുടെ അവസാനം സ്കൂൾ കലോത്സവങ്ങളിൽ കലാതിലക പട്ടം നേടി തുടക്കം. 1992 മുതൽ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടവും കൂച്ചിപ്പുടിയും അഭ്യസിച്ചു. 97ൽ പഠനം നിർത്തി ഡൽഹിയിൽ ഡോക്ടർസ് രാജാരാധാ റെഡ്ഢിമാരുടെ കീഴിൽ അഞ്ചു വർഷം കൂച്ചിപ്പുടി പഠനം തുടർന്നു. അക്കാലത്ത് പദ്മഭൂഷൻ ഡോക്ടർസ് രാജാരാധാ റെഡ്ഢിമാർക്കൊപ്പം പ്രശസ്തമായ മൊധേര, കുടുംബപരമ്പര നൃത്തോത്സവം അടക്കം ഗുജറാത്തിലും ഡൽഹിയിലും നിരവധി വേദികളിൽ നൃത്ത അവതരിപ്പിച്ചു.

തുടർന്ന് ചെന്നൈയിൽ കൂച്ചിപ്പുടി ആചാര്യൻ പദ്മഭൂഷൻ ഡോക്ടർ വെമ്പട്ടി ചിന്നസത്യം മാസ്റ്ററുടെയും കലാരത്‌ന വെമ്പട്ടി രവിശങ്കർ മാസ്റ്ററുടെയും ശിഷ്യയായി പഠനം തുടർന്നു. കൂച്ചിപ്പുടി ആചാര്യന്മാർക്കൊപ്പം ചെന്നൈയിൽ നിരവധി വേദികളിൽ നിറഞ്ഞു നിന്നു. തുടർന്ന് വിവാഹം. വിദേശവാസം. ബഹറിനിൽ അനേകം നൃത്തവേദികൾ. നൃത്തമിത്ര, ചിദംബര അരംഗം എന്ന പേരിൽ ഡാൻസ് അക്കാദമികളും ആരംഭിച്ചു. ഇപ്പോൾ ചിദംബരം, മൂകാംബിക, ഗുരുവായൂർ, വടക്കുംനാഥൻ അടക്കമുള്ള നിരവധി വേദികളിൽ നൃത്താവതരണങ്ങൾ.

തൃശൂർ സ്വദേശിനിയായ മിത്രവിന്ദ ശ്രീദേവിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നു. രണ്ട് മക്കൾ തൃശൂർ പാറമേക്കാവ് സ്കൂളിൽ പഠിക്കുന്നു. തൃശൂരിൽ  വിശാലമായ കളരിയിൽ നൃത്തം പഠിപ്പിക്കുന്നു. ഓൺലൈൻ ക്ലാസ്സുകളും നടത്തുന്നു. +91 70250 18412

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts