the digital signature of the temple city

ശ്രീ ഗുരുവായൂരപ്പൻ്റെ ആനകൾക്ക് ജൂലായ് 1 മുതൽ സുഖ ചികിത്സ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തി വരുന്ന  വാർഷിക സുഖചികിൽസ 2024 ജൂലായ് ഒന്നിന് തിങ്കളാഴ്ച ആരംഭിക്കും. സുഖചികിത്സയുടെ ഉദ്ഘാടനം   പുന്നത്തൂർ ആനത്താവളത്തിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ കെ.എസ്. അനിൽ നിർവ്വഹിക്കും. 

ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ  അദ്ധ്യക്ഷത വഹിക്കും. ആനകൾക്ക് ഔഷധ ചോറുരുളനൽകിയാണ് ഉദ്ഘാടനം. ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ മുഖ്യാതിഥിയായും നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥൻ,  ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. ദേവസ്വം ഭരണസമിതി അംഗം വി ജി രവീന്ദ്രൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ നന്ദി രേഖപ്പെടുത്തും.

ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക.      38 ആനകളിൽ 26 എണ്ണം സുഖചികിത്സയിൽ പങ്കെടുക്കും. .12 ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക്  സുഖചികിത്സ നൽകും. ഡോ പി ബി ഗിരിദാസ്, ഡോ എം എൻ ദേവൻ നമ്പൂതിരി, ഡോ ടി എസ് രാജീവ്, ഡോ കെ വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിൽസ. 

ചികിൽസക്കായി 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.  അരി 3420 കിലോഗ്രാം, ചെറുപയർ1140 കിലോഗ്രാം, റാഗി1140 കിലോഗ്രാം മഞ്ഞൾ പൊടി 114 കിലോഗ്രാം, ഉപ്പ് 114കിലോഗ്രാം,,123 കിലോ അഷ്ടചൂർണ്ണംKg, ചവനപ്രാശം 285 കിലോഗ്രാം, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ’ വിരമരുന്ന് തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്.

.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts