the digital signature of the temple city

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ സി ശിവദാസിന് സമ്മാനിച്ചു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂരിലെ പ്രഥമ നഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം മുൻ നിയമസഭ സ്പീക്കർ വി. എം സുധീരൻ ഉദ്ഘാടനം ചെയ്തു. 

ശ്രീ ഗോപാലകൃഷ്ണൻ്റെ പേരിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി ശിവദാസിനും, പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതു പ്രവർത്തക പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകൻ സി.എൽ ജയ്ക്കബ്ബിനും , ഏ. പി മുഹമ്മദുണ്ണി സ്മാരക സഹകാരി പുരസ്ക്കാരം ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്  പി. മാധവനും വി.എം സുധീരൻ സമ്മാനിച്ചു. 

golnews20240628 0017546290136851537907015

മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ ശ്രീ കെ.വി അബ്ദുൾ ഖാദർ നഗര മേഖലയിൽ SSLC ക്കും, പ്ലസ് ടുവിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും, ചികിൽസാ സഹായവും വിതരണം ചെയ്തു. ഏഷ്യൻ യൂണിവേഴ്സിറ്റി പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ  ഗോൾഡ് മെഡൽ ജേതാവായ രോഹിത് സോമനെ ആദരിച്ചു.

കെ.പി സി സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം എക്സ് എം.എൽ എ , മുൻ പാലക്കാട് ഡി സി സി പ്രസിഡന്റ് സി. വി ബാലചന്ദ്രൻ, നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ കെ.പി ഉദയൻ, അർബൻ ബാങ്ക് ചെയർമാൻ കെ.ഡി വീരമണി , കോൺഗ്രസ്സ് നേതാക്കളായ അരവിന്ദൻ പല്ലത്ത്, ഓ.കെ ആർ മണികണ്ഠൻ, കെ.വി ഷാനവാസ്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ. ജയകുമാർ, പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് ജോഫി ചൊവ്വന്നൂർ, ട്രസ്റ്റ് ഭാരവാഹികളായ ആർ രവികുമാർ, ശശി വാറനാട്ട്, പി വി ഗോപാലകൃഷ്ണൻ, നിഖിൽ ജി കൃഷ്ണൻ, എൻ ഇസ്മയിൽ, ശിവൻ പാലിയത്ത്, നന്ദകുമാർ വീട്ടിക്കിഴി എന്നിവർ പ്രസംഗിച്ചു.

golnews20240628 0016461991705648004981663

കെ. സി. ശിവദാസ് – 1993 മുതൽ 95 വരെ മംഗളം ദിനപത്രത്തുന്ന ചാവക്കാട് ലേഖകനായിരുന്നു. 95 മുതൽ 2003 വരെ പ്രവാസി യായിരുന്നു. 2005 മുതൽ മലയാള മനോരമയുടെ ചാവക്കാട് ലേഖകനാണ്. നിരീക്ഷണ പാഠവവും ശ്രദ്ധയും സൂക്ഷ്മ‌തയും വാർത്തകൾ കണ്ടെത്തുന്നതിനുള്ള സവിശേഷ ജാഗ്രതയും ഒത്തിണങ്ങിയ മാധ്യമപ്രവർത്തകൻ. തനിക്ക് ചുറ്റുമുള്ള ജനതതിയുടെ ജീവിത ശ്രേയസ്സിനു അനുഗുണമാകുന്ന വിധം വാർത്തകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ. കടലാഴത്തോളം കണ്ണീരും കഷ്ടപ്പാടും ആഹ്ല‌ാദവും ആരവവും വാർത്തകളിൽ നിറഞ്ഞു. വാർത്തകളിലെ വ്യതിരിക്തമായ അവതരണ ശൈലിയും ശിവദാസിന് സ്വന്തമാണ്. മികച്ച പത്രപ്രവർത്തകത്തിനുള്ള ഫ്യൂച്ചർ കൗൺസിൽ പുരസ്‌കാരം, ദക്ഷിണാ മൂർത്തി ഗുരുബ്രഹ്മ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. അഡ്വക്കേറ്റ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി രേഖയാണ് ഭാര്യ ഏക മകൻ അനശ്വർ ദാസ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts