പാവറട്ടി :ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ഗവൺമെന്റ് യുപി സ്കൂൾ പാവറട്ടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി പരിപാടികൾക്ക് തുടക്കമിട്ടു.
യുവറോണർ ഡോട്ട് ഇൻ ചെയർമാൻ അഡ്വ സുജിത് അയിനിപ്പുള്ളി ഉത്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് മീന പി. എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് പ്രതിനിധി ശ്രീമതി സി.ജെ ഷൈനി സന്ദേശം നൽകി. കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ചും, ലഹരി വിരുദ്ധ ബാഡ്ജ് ധരിച്ചും ബോധവൽക്കരണത്തിന് മികവേകി മരുതയൂർ കവല സെന്ററിൽ സംഘടിപ്പിച്ച പരിപാടികളിൽ ലഹരിക്കെതിരെ കുട്ടികൾ വർണ്ണാഭമായ ഫ്ലാഷ് മോബ് നടത്തി ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഗാനമാലപിക്കുകയും, തുടർന്ന് “ലഹരി എന്ന സാമൂഹിക വിപത്ത് ” എന്ന വിഷയത്തിൽ ഡോക്ടർ ആതിര എം അനിൽകുമാർ ബോധവൽക്കരണ ക്ലാസ് നടത്തി .