ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ, റെക്കോഡ് വരുമാനം 7,36,47,345 രൂപയാണ് ലഭിച്ചത് ഇത് സർവകാല റെക്കോഡ് ആണ്. ഇതിനു മുൻപ് 6.82 കോടി ലഭിച്ചതായിരുന്നു ഇത് വരെയുള്ള റെക്കോഡ് , കോവിഡിന് ശേഷം ഗുരുവായൂരിലേക്ക് ഭക്തരുടെ കുത്തൊഴുക്കാണ് , അവധി ദിനങ്ങളിൽ ഗുരുവായൂരിൽ ജനസഹസ്രങ്ങളാണ് എത്തുന്നത്.
പണത്തിനു പുറമെ ഭണ്ഡാരത്തിൽ നിന്നും മൂന്നു കിലോ മുന്നൂറ്റി ഇരുപത്തിരണ്ട് (3.322) ഗ്രാം സ്വർണവും ,പതിനാറ് കിലോ അറുനൂറ്റി എഴുപത് (16.670 )ഗ്രാം വെള്ളിയും ലഭിച്ചു . സർക്കാർ പിൻ വലിച്ച 2000 ന്റെ 23 നോട്ടുകളും ,വർഷങ്ങൾക്ക് മുൻപ് നിരോധിച്ച ആയിരത്തിന്റെ 56 നോട്ടുകളും 500 ന്റെ 48 എണ്ണവും കണ്ടെത്തി എസ് ബി ഐ സ്ഥാപിച്ച ഇ ഹുണ്ടിയിൽ നിന്നും 2,81,696 രൂപയും , യൂണിയൻ ബാങ്കിന്റെ ഇ ഹുണ്ടിയിൽ നിന്നും 17,266 ലഭിച്ചു . കേരള ഗ്രാമീൺ ബാങ്കിനായിരുന്നു ഈ മാസത്തെ ഭണ്ഡാരം എണ്ണൽ ചുമതല.