ഗുരുവായൂർ: 24 കേരള ബെറ്റാലിയൻ എൻ സി സി യുടെ ജില്ലാതല ലഹരി വിരുദ്ധ ദിനാചരണം ബുധനാഴ്ച തൈക്കാട് വി. ആർ അപ്പു മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.
യുദ്ധ സേവാ മെഡൽ ജേതാവ് റിട്ടയേർഡ് ബ്രിഗേഡിയർ എൻ. എ സുബ്രഹ്മണ്യൻ ആചരണം ഉദ്ഘാടനം ചെയ്യും.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ, ഉപന്യാസം, പ്രസംഗം എന്നിവയിൽ മത്സരം സംഘടിപ്പിക്കുമെന്ന് കൺവീനർ ലെഫ്റ്റനൻ്റ് അബ്ദുൾ അസീസ് കെ അറിയിച്ചു.
ആചരണത്തിനു മുന്നോടിയായി എൻ സി സി കേഡറ്റുകൾ നയിക്കുന്ന വിളംബര ജാഥ തൈക്കാട് , ബ്രഹ്മകുളം പ്രദേശങ്ങളിലെ ഭവനങ്ങളിൽ ബോധവത്ക്കരണ പര്യടനം നടത്തി.
മേജർ പിജെ സ്റ്റൈജു വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഇൻചാർജ് ചിത്രാ ആർ നായർ ആശംസകൾ നേർന്നു കായികാധ്യാപകൻ ഷൈഫൽ കെ.യു പ്രസംഗിച്ചു.
24 കേരള ബറ്റാലിയൻ എൻ സി സി യുടെ കീഴിലുള്ള കോളേജ്, പോളിടെക്നിക്,
സ്കൂൾ എൻസിസി യൂണിറ്റുകളിൽ നാളെ വിവിധങ്ങളായ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിട്ടുണ്ടെന്ന് കമാൻ്റിംഗ് ഓഫീസർ കേണൽ ആർ എൽ മനോജ് അറിയിച്ചു.