ഗുരുവായൂർ: ലോക ലഹരി വിരുദ്ധാചരണത്തിൻ്റെ ഭാഗമായി കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും, ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തി മമ്മിയൂർ എൽ എഫ് സി. ജി എച്ച് എസ്സ് സ്ക്കൂളിൽ ചേർന്ന ദിനാചരണ പരിപാടിയുടെ ഭാഗമായി ഒരുക്കിയ ബോധവൽക്കരണ സദസ്സ് ചാവക്കാട് നഗരസഭ കൗൺസിലർ ബേബി ഫ്രാൻസീസ് ഉൽഘാടനം ചെയ്തു.
കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ്പ്രസിഡണ്ടു് ബദറുദ്ദീൻ ഗരുവായൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചാവക്കാട് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി.അനന്തൻ ബോധവൽക്കരണ ക്ലാസ് എടുത്തു.വിദ്യാർത്ഥികളും, വന്നെത്തിയവരുമായി കളിയും, ചിരിയും, ചിന്തയും, മാർഗനിർദ്ദേശങ്ങളും നൽകി
കൗമാരവും, ലഹരിയും എന്ന വിഷയത്തിലൂന്നി മോട്ടിവേഷനിലൂടെ സദസ്സിനെ ബോധ സവിധമാക്കിയാണ് എക്സ്സൈസ് ഇൻസ്പെക്ടർ ക്ലാസ് പൂർത്തികരിച്ചത്. കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി മേഴ്സി ജോയ് ലഹരി വിരുദ്ധദിനാചര വിഷയം അവതരിപ്പിച്ചു.
മദ്യനിരോധന സമിതി ജില്ലാ പ്രസിഡൻറ് ബാലൻ വാറണാട്ട്, വനിതാ വിഭാഗം സെക്രട്ടറി ഷോബിഫ്രാൻസീസ്, വിദ്യാർത്ഥി പ്രതിനിധിറുഷിത ഷെറീൻഎന്നിവർ സംസാരിച്ചു.
എൽ.എഫ് ജി.എച്ച് എസ്.എസ് പ്രധാന അദ്ധ്യാപിക സിസ്റ്റർ എൽസാ ആൻ്റോ സ്വാഗതവും, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി.ആർ.വി.എം.ബഷീർ നന്ദിയും പറഞ്ഞു.
പരിപാടിയ്ക്ക് കോഡിനേറ്റർജോയ് തോമാസ് ,അധ്യാപികമാർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി