the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ കിഴക്കെനടപ്പുര; ജൂലൈ 7 ന് സമർപ്പണം

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി നിർമ്മി ക്കുന്ന കിഴക്കെ നടയിലെ പുതിയ പ്രവേശന കവാടത്തിൻ്റെയും നടപ്പുരയുടേയും നിർമ്മാണം പൂർത്തിയായി. ജൂലൈ ഏഴിനാണ് ഇരുനിലകളോട് കൂടിയ പുതിയ പ്രവേശന ഗോപുരത്തിൻ്റെ സമർപ്പണ ചടങ്ങ്.

 

കേരളീയ വാസ്തുശൈലിയിൽ നിർമ്മിച്ച ശിൽപങ്ങളോട് കൂടിയ തൂണുകളിലാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പുതിയ പ്രവേശന ഗോപുരവും നടപ്പന്തലും നിർമ്മിച്ചിരിക്കുന്നത്.

 

കൊത്തുപണികളുടെയും ദാരുശില്പങ്ങളുടെയും അലങ്കാരങ്ങളോടെയാണ് പുതിയ രണ്ട് നില ഗോപുരകവാടം ഇനി ഗുരുവായൂരിലെത്തുന്ന ഭക്തരെ ക്ഷേത്രത്തിലേക്ക് വരവേൽക്കുക. ഗോപുരത്തിന്റെ മുകളിലെ താഴികക്കുടങ്ങളുടെ സമർപ്പണം നേരത്തെ നടന്നിരുന്നു.

 

പ്രവേശന ഗോപുരത്തിന്റെ താഴെ ഭാഗത്ത് ആഞ്ഞിലി മരത്തിൽ കൊത്തിയെടുത്ത അഷ്ടദിക് പാലകർ, ബ്രഹ്‌മാവ്, വ്യാളീരൂപങ്ങൾ എന്നിവ കാണാനാവും. പ്രവേശന കവാടത്തിന്റെ നാല് തൂണുക ളിലായി ശ്രീഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരുടെ ശിൽപങ്ങളും കൊത്തിയെടുത്തിട്ടുണ്ട്.

 

ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശിൽപിയായ എളവള്ളി നാരായണൻ ആചാരിയുടെ മകൻ ദാരുശില്പി എളവള്ളി നന്ദനും സംഘവുമാണ് പ്രവേശന കവാടം ഒരുക്കിയത്.

 

2023 ഏപ്രിലിലാണ് കിഴക്കേ നടയിൽ പ്രവേശനഗോപുരത്തിൻ്റെ നടപ്പന്തലിന്റേയും നിർമ്മാണം ആരംഭിച്ചത്. ഇരുപത് തൂണുക ളാണ് നടപ്പന്തലിനുള്ളത്. ഓരോ തൂണിലും സിമന്റ്റിൽ ചെയ്ത് ദശാ വതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ട്. ഗോപുരത്തിനു മുകളി ലായി സ്ഥാപിക്കുന്ന മൂന്ന് താഴിക കുടങ്ങൾ ചെമ്പിലാണ് വാർത്തത്.

 

നാല് തട്ടുകളുള്ള ഇതിന് അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കു ടങ്ങൾ ഗോപുരങ്ങളിൽ സ്ഥാ പിക്കുന്നതും അപൂർവ്വമാണ്. 93 കിലോ ഞവരനെല്ലാണ് 3 താഴികകുടങ്ങളിൽ നിറച്ചത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതി രിപ്പാടിന്റെ മാർഗ്ഗനിർദേശമനു സരിച്ച് ക്ഷേത്രം തന്ത്രിയുടെ കൂടി മേൽനോട്ടത്തിലാണ് നടപ്പുരയുടെ നവീകരണത്തിനു ക്ക ള്ള രൂപരേഖ തയ്യാറാക്കിയത്.

 

പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് മേധാ വിയുമായ വിനേശ് വിജ യകുമാറാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി പ്രവേശനഗോപുരം സമർപ്പിക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts