ഗുരുവായൂർ: ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയവ അനധികൃതമായി ദിവസ വാടകയ്ക്ക് നൽകുന്നതിൽ നിയമനടപടി ആവശ്യപ്പെട്ട് ലോഡ്‌ജ് ഉടമകൾ പ്രതിഷേധ സമരത്തിലേക്കു കടക്കുന്നു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള ലൈസൻസ് ഫീസും ടാക്സും അടച്ചാണ് 170 ഓളം ലോഡ്ജുകൾ പ്രവർത്തിക്കുന്നത്. വലിയ വ്യാപാര പ്രതിസന്ധിയിലൂടെയാണ് ലോഡ്ജുകൾ കടന്നു പോകുന്നത്. ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്ന ഫ്ലാറ്റുകൾ ഒരു മാനദണ്ഡവും പാലിക്കാതെയാണു വാടകയ്ക്ക് നൽകുന്നത്. ഇത്തരം ഫ്ലാറ്റുകളിൽ സാമൂഹ്യ വിരുദ്ധർ താമസിക്കുന്നതും അക്രമം ഉണ്ടാകുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്. അനധികൃത ഫ്ലാറ്റുകളുടെയും വീടുകളുടെയും ലിസ്റ്റുകൾ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
ഇതിന് പുറമെയാണ് ഗതാഗത പരിഷ്കാരത്തിലൂടെയുള്ള പ്രതിസന്ധിയും ഉണ്ടായിട്ടുള്ളത്. പരാഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ ലോഡ്ജ് അടച്ചിടുന്നത് ഉൾപ്പെടെയുള്ള സമരപരിപാടി കൾ ആരംഭിക്കുമെന്നും ലോഡ്ജ് ഉടമകൾ അറിയിച്ചു.