the digital signature of the temple city

ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപൂജ അലങ്കാര വർണന ഗീതം.

ഊഞ്ഞാലാടുന്ന കണ്ണനുണ്ണിയെ
കാണാമിന്നു മരുത്പുരേ
പൊൻപടിമേലിരുന്നു,വള്ളിമേൽ
കൈപിടിച്ചങ്ങിരിക്കുന്നു
പീലിയുണ്ടേ കളഭത്താ,ലതി-
ന്മേലെപ്പൂമാലയുമുണ്ട്
ഫാലദേശത്തും കാതിലും ഗോപി
മിന്നിടുന്നുണ്ട് ചേലൊടേ
അഞ്ചു പൊൻതിലകങ്ങൾ മാലപോൽ
മാറത്തങ്ങനെ മിന്നുന്നൂ
കങ്കണങ്ങളും തോൾവളകളും
ശോഭയോടെ ലസിക്കുന്നൂ
വന്യമാല്യങ്ങൾ മാറിൽ ചേർന്നിന്നു-
കണ്ണനെപ്പുണർന്നീടുന്നു
പട്ടുകോണകം, കിങ്ങിണിച്ചാർത്തു-
മുണ്ടതാ കാണ്മു ഭംഗിയായ്
കണ്ണനുണ്ണിതൻ കിങ്ങിണിക്കുമേൽ
വേണുവും തിരുകിക്കാണ്മൂ
പിഞ്ചുപാദം പുണർന്നുകൊഞ്ചുന്ന
പൊൻതളകളും കാണുന്നൂ
കേശാദിപാദം നന്നായോർത്തിന്നു
തൃപ്പദേ വീണുകുമ്പിടാം
കൃഷ്ണനാമങ്ങൾ ചൊല്ലിടാം, ഭക്തി-
പൂർവ്വമിന്നു വണങ്ങിടാം
ചിത്തത്തിലൂഞ്ഞാലൊന്നൊരുക്കീടാം
കണ്ണനേയങ്ങിരുത്തിടാം
കീർത്തനം പാടി മെല്ലെയാട്ടീടാം
നിർവൃതിയോടെ വാണിടാം
കൃഷ്ണ! കൃഷ്ണാ! ഗുരുവായൂരെഴു-
മുണ്ണിക്കണ്ണാ!തുണയ്ക്കണേ.
(വൃത്തം: ഓമനക്കുട്ടൻ)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts