കുന്നംകുളം: വായനാദിനത്തിന്റെ ഭാഗമായി മലങ്കര മിഷൻ ആശ്രുപത്രി നഴ്സിംഗ് സ്കൂളിൽ സംഘടിപ്പിച്ച വായനാദിന സമ്മേളനത്തിലാണ് വേറിട്ട വയാനാനുഭവം നടപ്പിലാക്കിയത്. മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ
പി ജെ സ്റ്റൈജുവാണ് നഴ്സിംഗ് സ്കൂളിലെ വിദ്യാർഥികൾക്ക് വായനാദിനത്തിൽ പുസ്തകവും പേനയും സമ്മാനമായി നൽകി അവരെ എഴുത്തും വായനയുമുള്ള പുതിയ ലോകത്തിലേക്ക് ക്ഷണിച്ചത്.
സെക്രട്ടറി കെ.പി. സാക്സൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ മോൺസി പി എബ്രാഹം നഴ്സിംഗ് സകൂൾ പ്രിൻസിപ്പാൾ സിന്ധുറാണി വൈസ് പ്രിൻസിപ്പാൾ അനീറ്റ എന്നിവർ വായാനാനുഭവം പങ്കുവെച്ചു. സമ്മേളനാനന്തരം പുസ്തകവും പേനയും ഉയർത്തി പിടിച്ച് വായനസംരക്ഷണ പ്രതിജ്ഞയെടുത്തു. 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി.ജെ. സ്റ്റൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു.