ഗുരുവായൂർ: തിരുവെങ്കിടം അടിപ്പാതനിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് അനിശ്ചിതമായി നീണ്ടുപോകുന്നതിൽ ബ്രദേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലുളള റെയിൽവെ ആക്ഷൻ കൗൺസിൽ ആശങ്ക രേഖപ്പെടുത്തി.
ഈ വിഷയത്തിൽ ഇടപ്പെട്ട് പ്രശ്നപരിഹാരം കണ്ടെത്തി അടിപ്പാത എത്രയും വേഗം യാഥാർഥ്യമാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നതിന് എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
യോഗത്തിൽ ചെയർമാൻ കെ.ടി. സഹദേവൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.ഐ. ലാസർ മാസ്റ്റർ, കോ -ഓർഡിനേറ്റർ രവികുമാർ കാഞ്ഞുള്ളി , കൗൺസിലർ സുബിത സുധീർ, ബ്രദേഴ്സ് ക്ളബ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, മുരളീധര കൈമൾ, വിനോദ് കുമാർ അകമ്പടി , ഉണ്ണി വാറണാട്ട്, മുരളി അകമ്പടി , ബോസ്, ശശി വാറണാട്ട്,ശിവാദാസ് മൂത്തേടത്ത്, മേഴ്സി ജോയ്, ശ്രീനാരായണൻ മുല്ലപ്പിള്ളി, ബാലകൃഷ്ണൻ നായർ അകമ്പടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.