ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനം സമുചിതമായി ആഘോഷിക്കും.
രാവിലെ 10 മണിക്ക് സെമിനാർ ശ്രീവത്സം അനക്സിലെ കൃഷ്ണ ഗീതി ഹാളിൽ നടക്കും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശ്ശേരി, കോളമിസ്റ്റ് റാം മോഹൻ പാലിയത്ത് എന്നിവർ വിഷയം അവതരിപ്പിക്കും.
വൈകുന്നേരം 5 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.സി.നാരായണൻ ഉദ്ഘാടനം ചെയ്യും. വായനദിന സന്ദേശവും അദ്ദേഹം നൽകും.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരാകും.
ചടങ്ങിൽ വെച്ച് മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ വിജയൻ കർണ്ണംങ്കോട്, കവി ഗുരുവായൂർ കൃഷ്ണൻകുട്ടി എന്നിവരെ ആദരിക്കും. ഉപന്യാസ രചന, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ നൽകും