the digital signature of the temple city

വേദം, തന്ത്രം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ ‘ സ്റ്റഡീസിൽ 2024 ൽ ആരംഭിക്കുന്ന വേദ- തന്ത്രപഠന വിഭാഗങ്ങളിലേക്ക് നാലു വർഷ (എട്ട് സെമസ്റ്റർ) ഡിപ്ലോമ പോഗ്രാമിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷ തീയതി നീട്ടി.

 

ജൂലൈ ഒന്നിന് വൈകിട്ട് 5 മണിക്കകം അപേക്ഷ ദേവസ്വം കാര്യാലയത്തിൽ ലഭിച്ചാൽ മതി. ഹിന്ദു മതത്തിൽ പ്പെട്ടവർക്കാണ് പ്രവേശനം. യോഗ്യത പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

 

സംസ്കൃതത്തിൽ സാമാന്യ പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്. വേദപഠനത്തിനും തന്ത്രപഠനത്തിനും പത്തു സീറ്റുകൾ വീതമാണ് ഉള്ളത്. പ്രവേശനത്തിന് അഭിരുചി പരീക്ഷയും അഭിമുഖവും മാനദണ്ഡമായിരിക്കും. പ്രായം 2024 ജൂൺ ഒന്നിന് 26 വയസ്സ് തികയരുത്.

 

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, മതം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.അപേക്ഷകൾ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ,

ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680101 എന്ന വിലാസത്തിലോ അയക്കണം.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒന്ന് വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 0487-2556335 Ext n.248,235,251 എന്ന നമ്പറിൽ ബന്ധപ്പെടണം

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts