ഗുരുവായൂർ: റെയിൽവെ മേൽപ്പാലത്തിൻ്റെ കിഴക്ക് കൊളാടിപ്പടി പരിസരത്ത് റാംബോനിർമ്മാണവുമായി തിരുവെങ്കിടം പ്രദേശത്തേയ്ക്കുള്ള റോഡ് തടസ്സപ്പെടുത്തുന്നതിനെതിരായി ബ്രദേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലുള്ള ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നിർമ്മാണ സ്ഥലത്ത് തദ്ദേശവാസികൾ ഒത്ത് ചേർന്ന് പ്രതിക്ഷേധിച്ചു.
മേൽപ്പാലവുമായി തികച്ചും വഴിമുട്ടി ഒറ്റപ്പെട്ട തിരുവെങ്കിടംപ്രദേശത്തുകാരുടെ ഏക ആശ്രയം കൂടിയായ പ്രധാന വഴി തടസ്സപ്പെടുത്തുന്നതിനെതിരായാണ് പ്രതിക്ഷേധിച്ചത്.
തിരുവെങ്കിടാചലപതി ക്ഷേത്രം, സെൻ്റ് ആൻ്റണീസ് പള്ളി, ഹൗസിംങ്ങ് ബോർഡ് കോളനി തുടങ്ങി വടക്കോട്ട് ഭാഗത്തേയ്ക്കുള്ള പ്രഥമ റോഡാണ് നിർമ്മാണവുമായി വഴി തടസ്സപ്പെടുന്നത്.
നിർമ്മാണ പ്രവർത്തികൾ നിർത്തി വെക്കണമെന്നാവശ്യമായി പ്രതിക്ഷേധമുയർന്ന വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിചേർന്ന നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, വാർഡ് കൗൺസിലർമാരായ വി.കെ.സുജിത്ത്, ദേവിക ദിലീപ് എന്നിവരോടൊപ്പം ബ്രദേഴ്സ് ക്ലബ്ബ് ഭാരവാഹികളായ ബാലൻ വാറണാട്ട്, രവികുമാർ കാഞ്ഞുള്ളി, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ.ടി.സഹദേവൻ, പി.ഐ.ലാസർ, പി.മുരളീധര കൈമൾ,
വിവിധ പ്രസ്ഥാന സാരഥികളായപ്രഭാകരൻ മണ്ണൂർ, ശശി വാറണാട്ട്, ആൻ്റോ പി.ലാസർ, ചന്ദ്രൻ ചങ്കത്ത്, രാജുപട്ടത്തയിൽ, എം.ശ്രീനാരായണൻ, എൻ.കെ.ലോറൻസ്, ടിറ്റോതരകൻ, വിജയകുമാർ അകമ്പടി, എ.കലാവതി, എം.കെ.ജോസ് മാസ്റ്റർ, വിജയൻ ചീരക്കുഴി എന്നിവരും ചർച്ചകളോടൊപ്പം പ്രതിക്ഷേധമറിയിക്കുവാനും നേതൃത്വം നൽകി.
പോലീസ് അധികാരികളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഉദ്യോഗ തലത്തിൽ നിന്നും നടത്തിയ ചർച്ചയിലൂടെ മതിയായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രതിക്ഷേധ മവസാനിപ്പിക്കുകയും ചെയ്തു. പ്രദേശത്തുകാരുടെ ആകെയുള്ള വഴി കൂടി അടയുന്നസ്ഥിതിവിശേഷത്തിലേക്ക് ഇനിയും നീങ്ങുകയാണെങ്കിൽ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾആരംഭിയ്ക്കുവാനും തീരുമാനിച്ചു.