ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില മേഖലകളിൽ ഡങ്കുപനി കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ കൊതുക് നിവാരണത്തിൻ്റ ഭാഗമായ ഉറവിട .നശീകരണം ഇൻഡോർ സ്പ്രേയിംഗ് ഫോഗിംഗ് ഡ്രൈഡേ എന്നി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വെള്ളിയാഴ്ച നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
വൈസ് ചെയർ പേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺമാരായ എ.എം ഷെഫീർ, ഷൈലജ സുധൻ, എ.എസ്.മനോജ്, ബിന്ദു അജിത്കുമാർ കൗൺസിലർ കെ.പി.ഉദയൻ ഡെപ്യൂട്ടി ഡി എം ഒ ഡോ.സതീഷ്, ഐ ഡി എസ് പി, സർവെയിലൻസ് മെഡിക്കൽ ഓഫീസർ ഡോ.ഗീത, മലേറിയ ഓഫീസർ, സന്തോഷ് ജോർജ്, ടെക്നിക്കൽ അസിസ്റ്റൻ്റ്, രാജു കെ.ആർ സെക്രട്ടറി അഭിലാഷ്കുമാർ എച്ച്, ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ, വടക്കേകാട് പി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സി.രാജൻ എന്നിവർ സന്നിഹിതരായിരുന്നു.
കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ, അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ യോഗത്തിൽ സംബന്ധിച്ചു. ഡെങ്കുപനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ശനിയാഴ്ച കൗൺസിലർമാരും, ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും അംഗൻവാടി പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും തുടങ്ങി നൂറിലധികം പ്രവർത്തകർ വീടു വിടാന്തരം കയറി ഉറവിട നശീകരണം നടത്തുകയും ബോധവൽക്കരണ നോട്ടീസുകൾ നൽകുകയും ഇൻഡോർ സ്പ്രേയിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.
കൊതുക് വളരുന്ന രീതിയിൽ വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കും വിധം പ്രവർത്തിക്കുന്നവർക്കെതിരെ 2023ലെ പൊതുജനാരോഗ്യ നിയമം പ്രകാരം പിഴശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി ഡി എം ഒ പറഞ്ഞു. പൊതുജനാരോഗ്യ സംബന്ധിയായി നഗരസഭയും ആരോഗ്യ വകുപ്പും നടപ്പിലാക്കുന്ന പ്രവർത്തനങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.