ഗുരുവായൂർ: 1200-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം.
ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ , ഗുരുവായൂർക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് & കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി , ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, , പി.ആർ.ഒ വിമൽ ജി നാഥ്,ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.ഗുരുവായൂർ ദേവസ്വം വിശേഷങ്ങൾ, വിഷുഫലം, വ്രതങ്ങളും വിശേഷ ദിവസങ്ങളും,ഗുരുവായൂർ ക്ഷേത്രമഹാത്മ്യം, പൂജാ ക്രമം, വഴിപാട് വിവരങ്ങൾ ഉൾപ്പെടെ സമഗ്രവും ആധികാരികവുമായ വിവരങ്ങൾ പഞ്ചാംഗത്തിലുണ്ട്. ജ്യോതിഷ പണ്ഡിത ശ്രേഷ്ഠരായ ഡോ.കെ.ബാലകൃഷ്ണ വാരിയർ ( ഹരിപ്പാട്), പി.ജഗദീശ് പൊതുവാൾ, പയ്യന്നൂർ, പി.വിജയകുമാർ ഗുപ്തൻ, ചെത്തല്ലൂർ, കെ.എസ്.രാവുണ്ണി പണിക്കർ ,കൂറ്റനാട് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാംഗം തയ്യാറാക്കിയത്. ജി എസ് ടി ഉൾപ്പെടെ 70 രൂപയാണ് വില. കിഴക്കേ നടയിലെ ദേവസ്വം പുസ്തകശാലയിൽ നിന്ന് പഞ്ചാംഗം ഭക്തജനങ്ങൾക്ക് ലഭിക്കും