അട്ടിമ റികൾ തുടരെ കണ്ട ടി20 ലോകകപ്പിൽ വീഴുന്നവരിലധികവും വമ്പന്മാരാണ്. ഗ്രൂപ്പ് സിയിൽ നിന്ന് ന്യൂസിലൻഡ് പോരാട്ടമൊന്നുമില്ലാതെ ആദ്യമേ പുറത്തായി. ഗ്രൂപ്പ് ഡിയിൽ നിന്ന് ശ്രീലങ്കയും പെട്ടിമടക്കി. ഗ്രൂപ്പ് എയിൽ പാകിസ്താനും ഏതാണ്ട് പുറത്തായ മട്ടിൽ തന്നെയാണ്. ഗ്രൂപ്പ് ബിയിലെ കാര്യമെടുത്താൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഉടനെ നാടുപിടിക്കാനാണ് സാദ്ധ്യത.
നിലവിൽ ഗ്രൂപ്പിൽ നമീബിയക്കും താഴെ നാലാമതാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം. ശേഷിക്കുന്ന രണ്ടു മത്സരം ജയിച്ചാലും അഞ്ചു പോയിൻ്റുമായി സകോട്ട്ലൻഡിന് ഒപ്പമെത്താനെ അവർക്കാകൂ. റൺറേറ്റും പരിതാപകരമാണ്. സ്കോട്ട്ലൻഡിന് ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം മാത്രമാണുള്ളത്. ഒരു പക്ഷേ ഇതിൽ തോറ്റാലും നെറ്റ് റൺറേറ്റിന്റെ ബലത്തിൽ അവർ സൂപ്പർ എട്ടിലേക്ക് കടക്കും.
ഇത് ഒഴിവാക്കാൻ ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ടിന് ഒമാൻ, നമീബിയ ടീമുകളെ വലിയ മാർജിനിൽ തോൽപ്പിച്ച് റൺറേറ്റ് ഉയർത്തിയേ മതിയാകൂ. ഇനി മഴ കാരണം മത്സരം ഉപേക്ഷിച്ചാലും ഇംഗ്ലീഷകാർക്ക് ടാറ്റാ പറയാം. സ്കോട്ട്ലൻഡിന് +2.164 ഉം ഇംഗ്ലണ്ടിന് -1.800 ആണ് നെറ്റ് റൺറേറ്റ്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ മാത്രമാണ് സൂപ്പർ 8 ഉറപ്പിച്ചത്.