ജി7 ഉച്ചകോടിക്ക് എത്തുന്ന അതിഥികളെ വരവേൽക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വീഡിയോ വൈറലാകുന്നു. ഇന്ത്യൻ സ്റ്റൈലിൽ കൈ കൂപ്പി നമസ്തേ പറഞ്ഞാണ് ആഗോള അതിഥികളെ പ്രധാനമന്ത്രി സ്വീകരിക്കുന്നത്. ഇതിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയിയൽ വൈറലായത്.
ബോർഗോ എഗ്നാസിയ റിസോർട്ടിലാണ് ജി7 ഉച്ചകോടിയുടെ 50-ാമത്തെ എഡിഷൻ നടക്കുന്നത്. നേരത്തെ യുകെ പ്രധാനമന്ത്രി റിഷി സുനകിനെ ആവേശപൂർവം സ്വീകരിക്കുന്ന മെലോണിയുടെ വീഡിയോ വൈറലായിരുന്നു. ഇതിന്റെ മീമുകളും സോഷ്യൽ മീഡിയയിൽ ആരാധകരെ സൃഷ്ടിക്കുന്നുണ്ട്.
#WATCH | Borgo Egnazia: Italian PM Giorgia Meloni receives United Kingdom PM Rishi Sunak, as he arrives for the 50th G7 Summit.
(Video Source: Reuters) pic.twitter.com/fpGFlnDZ2r
— ANI (@ANI) June 13, 2024
“>
അതേസമയം ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലിയിലേക്ക് തിരിച്ചിട്ടുണ്ട്.11 തവണയാണ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി അഞ്ചാം തവണയും. 13മുതൽ 15 വരെയാണ് ഉച്ചകോടി. നാളെയാകും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയുടെ ഭാഗമാവുക.
Giorgia Meloni Namaste karna Sikh gai hai. pic.twitter.com/JNXJAS2H80
— Himanshi Bisht (@himanshi__bisht) June 13, 2024
“>