റോം : ഇറ്റാലിയൻ പാർലമെന്റിൽ ഭരണപ്രതിപക്ഷ ജനപ്രതിനിധികൾ തമ്മിൽ അടിപിടി. പ്രാദേശിക ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് തമ്മിലടിയിൽ കലാശിച്ചത്. നെഞ്ചിനും തലയ്‌ക്കും പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബില്ലിന്റെ പേരിൽ പ്രതിപക്ഷ-ഭരണപക്ഷ പാർലമെന്റേറിയന്മാർ തമ്മിൽ തമ്മിലടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
Fight erupts in the Italian parliament#italy #europe #parliament pic.twitter.com/FQbatJ4jsq
— Uncensored News (@Uncensorednewsw) June 13, 2024
ഇറ്റലിയുടെ പല മേഖലകൾക്കും സ്വയംഭരണാവകാശം നൽകുന്നതുമായി ബന്ധപ്പെട്ടതാണ് ബിൽ. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സർക്കാർ മുന്നോട്ട് വച്ച പ്രമേയത്തിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ബിൽ പാസാക്കിയാൽ അത് ഇറ്റലിയുടെ ദക്ഷിണമേഖലയെ ദാരിദ്ര്യത്തിലാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ബിൽ ഇതുവരെയും പാസാകാത്തതിനാൽ വിഷയം സംബന്ധിച്ച് പാർലമെന്റിൽ ചർച്ച തുടരും. വരുംദിവസങ്ങളിൽ തന്നെ ചേംബറിൽ ചർച്ചകൾ പുരോഗമിക്കുമെന്ന് അധികൃതർ അറിയിച്ചു.