ന്യൂഡൽഹി: കഴിഞ്ഞ മാസം അവസാനത്തിൽ ശക്തമായ മണ്ണിടിച്ചിലിൽ തകർന്ന പാപുവ ന്യൂ ഗിനിയയിലെ എങ്ക പ്രവിശ്യയിലേക്ക് മാനുഷിക സഹായം അയച്ച് ഇന്ത്യ. ദുരിതാശ്വാസ സഹായമായി 19 ടൺ അവശ്യ സാധനങ്ങളാണ് കയറ്റി അയച്ചത്. ദുരിതാശ്വാസ സാമഗ്രികളുമായി വിമാനം പുറപ്പെട്ട വിവരം വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലൂടെ അറിയിച്ചു.
ഇന്ത്യ-പസഫിക് ദ്വീപ് സഹകരണത്തിൽ പങ്കാളി കൂടിയായ പാപുവ ന്യൂ ഗിനിയയിലെ എൻഗ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ ഇന്ത്യ പത്ത് ലക്ഷം യുഎസ് ഡോളർ അടിയന്തര സഹായം കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 19 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ വിമാനം പാപുവ ന്യൂ ഗിനിയയിലേക്ക് പുറപ്പെട്ടുവെന്ന്’ രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.
2000ത്തിലധികം പേരാണ് പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടത്. എൻഗ പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഇന്ത്യ-പസഫിക് ദ്വീപ് സഹകരണത്തിലെ പ്രധാന അംഗം കൂടിയാണ് പാപുവ ന്യൂ ഗിനിയ. പസഫിക് ദ്വീപ് രാഷ്‌ട്രങ്ങളുമായി സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഫോറത്തിന്റെ പ്രവർത്തനം.
| Standing together in times of difficulty.
In the wake of devastating landslide in Enga province of Papua New Guinea, had announced immediate assistance of USD 1 million to our close FIPIC partner.
Pursuant to the announcement, a flight carrying approx 19 tons of HADR… pic.twitter.com/sOCGlTK2bC
— Randhir Jaiswal (@MEAIndia) June 13, 2024