the digital signature of the temple city

പാണ്ഡവരുടെ കോട്ടയായ പുരാണ കില ; മഹാഭാരത കാലത്തെ അവശിഷ്ടങ്ങൾ തേടി എഎസ്ഐ  ഇന്ദ്രപ്രസ്ഥത്തിലേയ്‌ക്ക് ; ഖനനം ആരംഭിക്കുന്നു

- Advertisement -[the_ad id="14637"]

ന്യൂഡൽഹി : 16-ാം നൂറ്റാണ്ടിലെ കോട്ടയായ പുരാണ കിലയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വീണ്ടും ഖനനം ആരംഭിക്കുന്നു . മഹാഭാരതത്തിലെ പാണ്ഡവ സഹോദരന്മാരുടെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിലെ പുരാതന നഗരമാണ് പുരാണ കില എന്നാണ് വിശ്വാസം . ഇതിന്റെ തെളിവുകൾ തേടിയാണ് ഖനനം. മുൻപ് എ എസ് ഐ നടത്തിയ ഖനനത്തിൽ മൺപാത്രങ്ങൾ, നാണയങ്ങൾ, ടെറാക്കോട്ട പ്രതിമകൾ എന്നിവയുൾപ്പെടെ കണ്ടെത്തിയിരുന്നു. മാത്രമല്ല ഖനനങ്ങളിൽ, മഹാവിഷ്ണു, മഹാഗണപതി , മഹാലക്ഷ്മി വിഗ്രഹങ്ങളും മൗര്യ കാലഘട്ടത്തിലെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് ഏകദേശം 2500 വർഷം പഴക്കമുണ്ട്

മാർച്ച് 31 ന്, ടൂറിസം മന്ത്രാലയത്തിന്റെ ‘അഡോപ്റ്റ് എ ഹെറിറ്റേജ്’ പദ്ധതിക്ക് കീഴിലുള്ള ഡാൽമിയ ഗ്രൂപ്പിന്റെ സഭ്യത ഫൗണ്ടേഷൻ ഇവ പ്രദർശിപ്പിക്കുകയും ചെയ്തു . പുരാണ കിലയിൽ എഎസ്ഐ നടത്തുന്ന ഏഴാമത്തെ ഖനനം ആയിരിക്കും ഇത് . കോട്ടയെ മഹാഭാരതവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തുകയാണ് പ്രാഥമിക ലക്ഷ്യം. സീനിയർ എഎസ്ഐ ഓഫീസർ വസന്ത് സ്വർണക്കറിനാണ് ഇതിന്റെ ചുമതല. അദ്ദേഹം പുരാണ കില മൂന്ന് തവണ ഖനനം ചെയ്തിട്ടുണ്ട്. നേരത്തെ നടത്തിയ ഖനനത്തിൽ പലതും കണ്ടെത്തിയിട്ടുണ്ട്

2014-ൽ പുരാവസ്തു ഗവേഷകർ ഇവിടെ നിന്ന് കണ്ടെത്തിയ മിനുസമാർന്നതുമായ ചാരനിറത്തിലുള്ള മൺപാത്രങ്ങൾ, ഏകദേശം 1100 ബിസിഇ മുതൽ 500/400 ബിസിഇയിൽ നിർമ്മിക്കപ്പെട്ടതാണെന്നാണ് സൂചന . ഈ സമയപരിധി മഹാഭാരതം എപ്പോൾ രചിക്കപ്പെട്ടുവെന്നതിന്റെ ചില അനുമാനങ്ങളുമായി പൊരുത്തപ്പെടുന്നു.

മഹാഭാരത കാലത്ത് പാണ്ഡവ സഹോദരന്മാരുടെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിന്റെ പുരാതന കോട്ടയായാണ് പുരാണ കില നിലകൊള്ളുന്നത് ഐതിഹ്യമനുസരിച്ച്, പാണ്ഡവർ ഇന്ദ്രപ്രസ്ഥം സ്ഥാപിക്കുകയും അവിടെ അവരുടെ രാജ്യം ഭരിക്കുകയും ചെയ്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts