തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ പുതിയ ടെർമിനലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര . ‘ തിരുച്ചിറപ്പള്ളിയിലെ പുതിയ എയർപോർട്ട് ടെർമിനൽ അതിശയകരമായി തോന്നുന്നു. പ്രത്യേകിച്ചും പ്രാദേശിക സംസ്‌കാരത്തിനും ഡിസൈൻ ഘടകങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള നിർമ്മാണം . സിവിൽ ഏവിയേഷന്റെ യുവ മന്ത്രി റാം മോഹൻ നായിഡു, രാജ്യത്തുടനീളം പുതിയ, ആധുനിക വിമാനത്താവളങ്ങൾ സൃഷ്ടിക്കുന്നതിൽ റെക്കോർഡുകൾ സ്ഥാപിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു‘ – എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.
11000 കോടിരൂപ മുതൽ മുടക്കിലാണ് അന്താരാഷ്‌ട്ര ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.പ്രതിവർഷം 44 ലക്ഷത്തിലധികം യാത്രക്കാർക്കും തിരക്കുള്ള സമയങ്ങളിൽ 3500 യാത്രക്കാർക്ക് ടെർമിനലിൽ സൗകര്യവും നൽകാനാകും.
60 ചെക്ക് ഇൻ കൗണ്ടറുകൾ 5 ബാഗേജ് കൗണ്ടറുകൾ 60 ഇമിഗ്രേഷൻ കൗണ്ടറുകൾ എന്നിവ ടെർമിനലിൽ ഉണ്ടാകും. ചെന്നൈ കഴിഞ്ഞാൽ വിദേശ സഞ്ചാരികൾ കൂടതലെത്തുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പള്ളി.കോലം മുതൽ ക്ഷേത്രത്തിലെ ഗോപുരത്തിന്റെ മാതൃക ഉൾപ്പെടെ വിമാനത്താവളത്തിൽ ക്രമീകരിച്ചിട്ടുണ്ട്.