ഗുരുവായൂർ കണ്ണന്റെ സന്നിധിയിൽ അരങ്ങേറ്റം ഉൾപ്പെടെയുള്ള നൃത്താർച്ചനയ്ക്ക് ഇനി ഒരു വേദി കൂടി ആരംഭിക്കുന്നു.
തെക്കേ നടയിലെ രണ്ടാമത്തെ നടപ്പുരയിൽ ശ്രീഗുരുവായൂരപ്പൻ വേദി എന്ന പേരിൽ താത്കാലിക സ്റ്റേജ് നിർമിച്ചാണ് സംവിധാനമൊരുക്കുന്നത്. മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ അതേ സൗകര്യങ്ങൾ ഇവിടെയും തയ്യാറാക്കും. ഏപ്രിൽ പത്തു മു തലായിരിക്കും ഇത് നിലവിൽ വരുന്നത്.
ഇപ്പാൾ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ മാത്രമാണ് നൃത്താർച്ചനകൾ നടക്കുന്നത്. വേനലവധിക്കാലമായതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ അരങ്ങേറ്റങ്ങൾ നടക്കുന്നത്. അപേക്ഷ നൽക്കിയവരിൽ ഭൂരിഭാഗം പേർക്കും മേൽപുത്തൂർ ഓഡിറ്റോറിയം കിട്ടാറില്ല എന്നുള്ളതാണ് വസ്തുത.
രാവിലെ ആറു മുതൽ രാത്രി 11 വരെ ഒന്നര മണിക്കൂർ സ്ലോട്ട് വെച്ചാണ് ബുക്കിങ്. ഒരേ സമയത്തിനുതന്നെ കൂടുതൽ അപേക്ഷകർ ഉണ്ടാകുന്നതുകൊണ്ട് നറുക്കെടുപ്പ് നടത്തുകയാണ് പതിവ്.
ഇതു സംബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് രാണ്ടാമതൊരു വേദി ഏർപ്പെടുത്താൽ ദേവസ്വം ആലോചിക്കുകയും വ്യാഴായ്ച ഭരണ സമിതി യോഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തത്.
നേരത്തെ അപേക്ഷ നൽകി മേൽപ്പത്തൂർ ഓഡിറ്റോറിയം കിട്ടാതിരുവന്നവർക്ക് പുതിയ വേദിയിൽ അവസരം നൽകുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു.