the digital signature of the temple city

തിരെഞ്ഞെടുപ്പ് ഫണ്ട് നൽകാത്ത ബാറുകളുടെ പേരിൽ കേസെടുത്തെന്ന് ബാറുടമകൾ ;മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്ത്

- Advertisement -[the_ad id="14637"]

തിരുവനന്തപുരം: സിപിഎമ്മിന്റെയും സർക്കാരിന്റെയും പേര് പറഞ്ഞു അവർക്കു നൽകാനായി ബാർ മുതലാളിമാരിൽ നിന്നും അവരുടെ സംഘടന നടത്തിയ പണപ്പിരിവിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. ബാർ ഉടമകൾ ഏപ്രിൽ 12-ന് നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. മുമ്പ് തിരഞ്ഞെടുപ്പ് സമയത്ത് പണം നൽകാത്തവരുടെ പേരിൽ എക്സൈസ് കേസെടുത്തിട്ടുണ്ടെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ് പണം പിരിക്കുന്നതെന്നു പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാർ ഉടമകൾ ഏപ്രിൽ 12-ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ : “വൻ മുതൽമുടക്കിൽ ഹോട്ടൽ ആൻഡ് ബാർ വ്യവസായം നടത്തുന്ന ഞങ്ങൾ വരുന്ന തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഒരു വൻ സാമ്പത്തിക ബാധ്യതയിലേക്ക് കടക്കുകയാണ്. എഫ്.കെ.എച്ച്.എ. എന്ന മാതൃസംഘടന തിരഞ്ഞെടുപ്പ് അനുബന്ധിച്ച് അങ്ങയുടെയും ടൂറിസം, എക്സൈസ് മന്ത്രിമാരുടെയും പാർട്ടിയുടെയും നിർദേശപ്രകാരം ഒരു ബാർ ഹോട്ടലിൽ നിന്ന് 2,50,000 രൂപവെച്ചു നൽകണമെന്ന് നിർദേശിക്കുകയുണ്ടായി. ലൈസൻസ് പുതുക്കലിനുശേഷം സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ഞങ്ങൾക്ക് ഇതൊരു വലിയ ഭാരമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാദേശികമായി നൽകിയ സംഭാവനകൾക്കു പുറമേ സംഘടനയുടെ നിർദേശപ്രകാരം 1,00,000 രൂപ പാർട്ടിക്ക് നൽകണമെന്ന് പറഞ്ഞ് നേതാക്കൾ വാങ്ങിച്ചു. അത് നൽകി അവർ സ്ഥാനങ്ങൾ നേടുകയാണ് ചെയ്തത്.

ഇത്തവണയും അന്നത്തെപ്പോലെ അങ്ങയുടെ പേര് പറഞ്ഞാണ് പണം പിരിക്കുന്നത്. നൽകാൻ വിസമ്മതിച്ചാൽ എക്സൈസ് ഉദ്യോഗസ്ഥരെ വെച്ച് കേസ് എടുപ്പിക്കുമെന്ന് ഭീഷണി. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് എക്സൈസ് ഉദ്യോഗസ്ഥരെ വച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും നൽകാത്തവരുടെ പേരിൽ കേസ് എടുക്കുകയും ചെയ്തു. ഈ വർഷം തന്നെ കെട്ടിടനിർമാണമെന്ന് പറഞ്ഞ് വിരട്ടി 1,00,000 രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ഭീഷണി ഭയന്നാണ് ഇങ്ങനെയൊരു രീതിയിൽ അങ്ങയുടെ സമക്ഷത്തിൽ ഈ വിവരങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുന്നത്.’’

സർക്കാരിന്റെയും മുഖ്യന്ത്രിയുടെയും പേരുപറഞ്ഞ് നടത്തുന്ന പിരിവിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനും നേരത്തേ അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന പരാതി.

ബാറുടമകളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കപ്പെട്ടതെന്നു പറഞ്ഞു കൊണ്ട് പണം നൽകണമെന്ന് മേയ് 23-ന് നൽകിയ ശബ്ദ സന്ദേശത്തിന്റെ വാർത്ത പുറത്ത് വന്നത് വിവാദമായിരുന്നു. ഇതിനെത്തുടർന് സർക്കാരിന് നൽകാനായല്ല പണപിരിവെന്നായിരുന്നു സംഘടനയുടെ വിശദീകരണം. സംഘടനയുടെ കെട്ടിടം പണിക്കും മറ്റുമാണ് എന്നും പറഞ്ഞു.

ബാറുടമകളെ ഭീഷണിപ്പെടുത്തി നടത്തിയ പണപ്പിരിവ് തങ്ങൾക്കായിട്ടല്ല എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. തുടർന്ന് സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts