കുവൈ റ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്. ഇതുവരെ 40 പേരുടെ മരണം ഔദ്യോഗികായി സ്ഥിരീകരിച്ചിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ജീവനക്കാരാണ് മരിച്ചത്.
ആറുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്. മരിച്ച കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീറിന്റെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കമ്പനിയിലെ ഡ്രൈവറായിരുന്നു ഷമീർ. ശേഷിക്കുന്ന മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്. അപകടത്തിൽപെട്ട 22 പേരുടെ പട്ടിക എൻ.ബി.ടി.സി കമ്പനിയുടെ എച്ച് ആർ വിഭാഗം പുറത്ത് വിട്ടിട്ടുണ്ട്. ഇതിലാണ് 16 മലയാളികളുടെ പേരുകൾ ഉള്ളത്.
പ്രാദേശിക സമയം പുലർച്ചെ 4.30നായിരുന്നു അപകടം. 195 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 21 ഇന്ത്യക്കാരുടെ ജീവനാണ് പൊലിഞ്ഞതെന്നാണ് വിവരം. ഇതുവരെ 16 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കുവൈറ്റിലെ മാദ്ധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടിയവർക്കാണ് ഗുരുതര പരിക്കേറ്റത്. മരണ സംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്.
ഷിബു വർഗീസ്
തോമസ് ജോസഫ്
പ്രവീൺ മാധവ് സിംഗ്
ഷമീർ
ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
കേളു പൊന്മലേരി
സ്റ്റീഫിൻ എബ്രഹാം സാബു
അനിൽ ഗിരി
സാജു വർഗീസ്
മുരളീധരൻ പി.വി
വിശ്വാസ് കൃഷ്ണൻ
അരുൺ ബാബു
സാജൻ ജോർജ്
രഞ്ജിത്ത് കുണ്ടടുക്കം
ആകാശ് ശശിധരൻ നായർ
ഡെന്നി ബേബി കരുണാകരൻ