the digital signature of the temple city

യോ​ഗ; ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സമ്മാനമെന്ന് നോർവീജിയൻ അംബാസഡർ

- Advertisement -[the_ad id="14637"]

ലോകത്തിന് ഭാരതം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് യോ​ഗയെന്ന് നോർവീജിയൻ അംബാസഡർ മെയ്-എലിൻ സ്റ്റെനർ. ഭൂമിയിലെ ദശലക്ഷക്കണക്കിന് പേരെ ഒന്നിപ്പിച്ചത് യോ​ഗയാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോട് യോജിക്കുന്നുവെന്നും അവർ പറഞ്ഞു.

അന്താരാഷ്‌ട്ര യോ​ഗ ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി യോ​ഗ അഭ്യസിക്കുന്ന വീഡിയോ എക്സിൽ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായാണ് നോർ‌വീജിയൻ അംബാസഡറുടെ പരാമർശം. മെയ്-എലിൻ സ്റ്റെനറും സമാന രീതിയിൽ യോ​ഗാഭ്യാസത്തെ പ്രോത്സാഹിപ്പിക്കും വിധത്തിലുള്ള വീഡിയോകൾ പങ്കുവച്ചു. യോ​ഗ ചലഞ്ച് ഏറ്റെടുക്കാനും അവർ ആഹ്വാനം ചെയ്യുന്നുണ്ട്.

Agree PM @narendramodi , #yoga is one of India’s greatest gifts to the world! Here I am, aiming to master the headstand

I started #yogalife when posted @NorwayUN & gives chance to go level up!

Are you with me? It’s #internationalyogaday , so let’s do #yoga challenge!

Share https://t.co/GjvCRPKZKK pic.twitter.com/lyHwTzStbi

— Ambassador May-Elin Stener (@NorwayAmbIndia) June 12, 2024

യോ​ഗാ ദിനത്തിന് പത്ത് നാൾ അവശേഷിക്കേയാണ് പ്രധാനമന്ത്രി യോ​ഗാഭ്യാസത്തിന്റെ വീഡിയോകൾ ദിവസവും പങ്കുവയ്‌ക്കുന്നത്. യോ​ഗാസനം ചെയ്ത് മനസും ശരീരവും ശാന്തമാക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts