ഭോപ്പാൽ : മധ്യപ്രദേശിലെ ധർഭോജ്ശാലയിൽ കേന്ദ്ര പുരാവസ്തു വകുപ്പ് സംഘം നടത്തിയ സർവേയിൽ 79 ലധികം പുരാവസ്തുക്കൾ കണ്ടെത്തി. അവയിൽ ചെറുതും വലുതുമായ വിഗ്രഹങ്ങളും കണ്ടെത്തിയതായാണ് റിപ്പോർട്ട്.
സർവേയുടെ 80-ാം ദിവസം ഗോവണിപ്പടിക്ക് താഴെ അടച്ചിട്ട മുറിയിൽ നടത്തിയ സർവ്വേയിലാണ് ഗണപതി, വാഗ്ദേവി, പാർവതി ദേവി , ഹനുമാൻ തുടങ്ങിയ വിഗ്രഹങ്ങൾ കണ്ടെത്തയത് .
ഇതോടൊപ്പം പരമ്പരാഗത രൂപങ്ങളുള്ള ശംഖ് ചക്രവും, കൊടിയും ഉൾപ്പെടെ 79 ഓളം പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.10 അടി വീതിയുള്ള ഈ മുറി ഹിന്ദു, മുസ്ലിം വിഭാഗത്തിന്റെ സാന്നിധ്യത്തിലാണ് തുറന്നത് . അഭിഭാഷകൻ വിശേഷിപ്പിച്ച
ചില വിഗ്രഹങ്ങൾക്ക് ഒന്നരയടി ഉയരവും ചിലതിന് രണ്ട് മുതൽ രണ്ടര അടി വരെ ഉയരവുമുണ്ട്.
അതേസമയം വിഗ്രഹങ്ങൾ കണ്ടെത്തിയതിൽ എതിർപ്പ് ഉന്നയിച്ച് മുസ്ലിം പക്ഷം രംഗത്തെത്തി.